കാലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കാണാതായതില്‍ സ്ഥിരീകരണം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ 83 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായതായി സ്ഥിരീകരണം. വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയ ക്യാമ്ബുകളില്‍ കിട്ടിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഫലം നഷ്ടമായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താന്‍ തീരുമാനമായിട്ടുണ്ട്.
2020 ഏപ്രിലില്‍ പരീക്ഷ എഴുതിയ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്. ബി.എയില്‍ 23 ഉം ബി.എ. അഫ്‌സര്‍ ഉലമയില്‍ 60 ഉം ഉത്തരക്കടലാസുകളാണ് കാണാതായത്. എണ്‍പത്തിമൂന്ന് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കാടലാസുകള്‍ മൂല്യനിര്‍ണയ ക്യാമ്ബുകളില്‍ കിട്ടിയില്ലെന്ന് ചെയര്‍പേഴ്‌സണ്‍മാര്‍ പരീക്ഷ ഭവനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫലം നഷ്ടമായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനാണ് സര്‍വകലാശാലയുടെ തീരുമാനം.
ഫലം വൈകിയതോടെ ഉത്തരക്കടലാസുകള്‍ കാണാതായെന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ഘട്ടങ്ങളിലെല്ലാം സര്‍വകലാശാല അരോപണങ്ങള്‍ തള്ളുകയായിരുന്നു. ഈ സാഹചര്യത്തില്‍ മാര്‍ക്കുകള്‍ ലഭിക്കാത്ത ഉത്തരക്കടലാസുകള്‍ കണ്ടെത്താന്‍ പരീക്ഷാ കണ്‍ട്രോളര്‍ ഉത്തരവിട്ടു. തുടര്‍ന്നു നടന്ന പരിശോധനയിലാണ് ഇപ്പോള്‍ ഉത്തരക്കടലാസുകള്‍ കാണാതായ റിപ്പോര്‍ട്ട് പുറത്തുവന്നത്.
‘യൂണിവേഴ്സിറ്റിയില്‍ പകലും രാത്രിയും ആണുങ്ങളും പെണ്ണുങ്ങളും അഴിഞ്ഞാടുന്നു’, വിവാദ പരാമശവുമായി സുന്നി നേതാവ്
അലിഗഡ് സര്‍വ്വകലാശാലയിലെ ഡിഗ്രി, പി.ജി അപേക്ഷ ഇന്ന് അവസാനിക്കും
ദില്ലി: അലിഗഡ് സര്‍വ്വകലാശാലയിലെ (Aligarh University) ഡിഗ്രി, പി.ജി അപേക്ഷ (PG Application) കൊടുക്കുന്നതിന് അവസാന തിയ്യതി ഇന്ന് (04 – 06-2022 രാത്രി 11.59 വരെ) അവസാനിക്കും. CUET വഴിയും അല്ലാതെയും അലിഗഡില്‍ പ്രവേശനം ലഭിക്കുന്നുണ്ട്. ഈ വര്‍ഷം +2 പരീക്ഷ എഴുതിയവരും, ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും അപേക്ഷിക്കാം. ജൂണ്‍ 2 മുതലാണ് അപേക്ഷ നടപടികള്‍ വീണ്ടും ആരംഭിച്ചത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് രാത്രി 11.59 വരെ അവസരമുണ്ട്. ആദ്യം അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താനുള്ള അവസരം മെയ് 31 വരെ അനുവദിച്ചിരുന്നു. എന്നാല്‍ ആ സൗകര്യം ഇപ്പോള്‍ ലഭ്യമല്ല.
ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 30 മുതല്‍ ജൂലൈ 26 വരെ വിവിധ തീയതികളില്‍ നടക്കും. BSc, BVoc, BA, BCom കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി AMU CUET 2022-നെയും പരീക്ഷയാണ് നടത്തുക. മികച്ച സര്‍വ്വകലാശാലകളിലൊന്നില്‍ പഠിക്കാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുക. ഏറ്റവും പഴയ സര്‍വകലാശാലകളിലൊന്നായ അലിഗഡ് മുസ്ലീം സര്‍വകലാശാലയ്ക്ക് പശ്ചിമ ബംഗാളിലും കേരളത്തിലും കാമ്ബസുകളില്ല. സര്‍വ്വകലാശാലകളുടെ റാങ്കിംഗില്‍ ഈ സര്‍വ്വകലാശാല 17-ാം സ്ഥാനത്താണ്. എഞ്ചിനീയറിംഗ്, നിയമം, മെഡിസിന്‍, സോഷ്യല്‍ വര്‍ക്ക്, മാനേജ്മെന്റ് എന്നിവ അലിഗഡിലെ ജനപ്രിയ കോഴ്സുകളില്‍ ചിലതാണ്.

