കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ അന്വേഷണം ശക്തമാക്കി യുപി പൊലീസ്: 4 സംഘങ്ങളെ നിയമിച്ചു

ദില്ലി: കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ അന്വേഷണം ശക്തമാക്കി യു പി പൊലീസ്. അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.സംഘര്‍ഷത്തില്‍ ഇതുവരെ മൂന്ന് എഫ് ഐ ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാകും ആദ്യ സംഘം നടത്തുക. സി സി ടി വി ക്യാമറകളുമായി ബന്ധപ്പെട്ട ഒരു സംഘത്തിനും ,സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രചാരണങ്ങള്‍ പരിശോധിക്കാന്‍ മറ്റൊരു സംഘത്തിനും ചുമതല നല്‍കിയിട്ടുണ്ട്.
കേസിലെ ഗൂഢാലോചന സംബന്ധിച്ചാണ് മറ്റൊരു പ്രത്യേക സംഘം അന്വേഷിക്കുക. പ്രദേശത്ത് വന്‍ സുരക്ഷ സന്നാഹം തുടരുകയാണ്. നഗരത്തില്‍ ഡ്രോണ്‍ നീരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഇതു വരെ ആയിരത്തിലധികം പേര്‍ക്കെതിരെയാണ് കേസ്.ഇതില്‍ 29 പേര് അറസ്റ്റിലായി. പ്രതികളായ 36 പേരുകള്‍ കൂടി പൊലീസ് പുറത്തുവിട്ടുണ്ട്.

