ഗോവയിലെത്തിയ ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്തു; 32-കാരന് അറസ്റ്റില്‍

പനാജി: ഭര്‍ത്താവിനൊപ്പം ഗോവ സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് വനിതയ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ 32 കാരനെ പോലീസ് അറസ്റ്റുചെയ്തു. ഗോവ സ്വദേശിയായ ജോയല്‍ വിന്‍സെന്റ് ഡിസൂസയാണ് അറസ്റ്റിലായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. നോര്‍ത്ത് ഗോവയിലെ ബീച്ചില്‍ വിശ്രമിക്കുന്നതിനിടെ ജൂണ്‍ രണ്ടിനാണ് 42-കാരിയായ ബ്രിട്ടീഷ് വനിതയെ ഇയാള്‍ ബലാത്സംഗം ചെയ്തതെന്നാണ് പരാതി.
തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി ഗോവ പോലീസിന് ലഭിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് ഗോവ പോലീസ് പറഞ്ഞു. പരാതിയുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷനെയാണ് ദമ്പതികള്‍ സമീപിച്ചത്. തുടര്‍ന്ന് അധികൃതര്‍ ഗോവ പോലീസുമായി ബന്ധപ്പെടുകയായിരുന്നു.

