KSDLIVENEWS

Real news for everyone

രാഷട്രീയ ഗൂഢാലോചനയുടെ ഭാഗം; ആ കഥകൾ കേരള ജനത പുച്ഛിച്ചു തള്ളും

SHARE THIS ON

തിരുവനന്തപുരം∙ മുഖ്യമന്ത്രിയ്ക്കെതിരെ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് സിപിഎം. പുതിയ വെളിപ്പെടുത്തലുകൾ എന്ന പേരിൽ ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കഥകൾ കേരള ജനത പുച്ഛിച്ചു തള്ളിയതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.


കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലുമെല്ലാം ഇതേ വാദങ്ങൾ ഉയർത്തിക്കൊണ്ടു വന്നതാണ്. രാഷ്ട്രീയ താൽപര്യത്തോടെ പ്രചരിപ്പിച്ച നുണക്കഥകൾ ഇപ്പോൾ വീണ്ടും രംഗത്തിറക്കിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്.


കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രചരിപ്പിച്ച നുണകൾ ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലയിൽ അവതരിപ്പിക്കാനുള്ള ശ്രമം ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്ന് കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!