KSDLIVENEWS

Real news for everyone

സ്വര്‍ണ കടത്ത്: മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി; പിണറായിക്ക് ലഭിക്കുന്നത് ചെയ്ത പാപത്തിന്റെ ശിക്ഷ

SHARE THIS ON

കാസര്‍കോട്: നിഷ്പക്ഷമായി സ്വര്‍ണ കടത്ത് കേസ് അന്വേഷിക്കണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ആവശ്യപ്പെട്ടു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയുടെ ആരോപണം. അടിസ്ഥാനവും തെളിവുകളും ഉണ്ടെങ്കില്‍ മാത്രമേ മജിസ്‌ട്രേറ്റിന് മുന്നില്‍ പോകാന്‍ കഴിയൂ. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കേസ് അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണം. ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് കേസ് അന്വേഷിച്ച്‌ അദ്ദേഹം അഗ്നിശുദ്ധി നടത്തി തിരിച്ച്‌ വരാം.

മുഖ്യമന്ത്രി ചെയ്ത പാപത്തിന്റെ ശിക്ഷയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. കേന്ദ്രവും സംസ്ഥാന സര്‍കാരും കള്ളനും പൊലീസ് കളിക്കുകയാണ്. സര്‍കാരിന്റെ പ്രതിച്ഛായ തകര്‍ന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!