KSDLIVENEWS

Real news for everyone

ബഫെ സപ്ലൈ തൊഴിൽ രംഗത്ത് തുല്യ വേതനം ഉറപ്പ് വരുത്തും, അന്യായങ്ങൾക്കെതിരെ പ്രതികരിക്കും; വർക്കേഴ്‌സ് അസോസിയേഷൻ

SHARE THIS ON

കാസറഗോഡ് : ബഫെ സപ്ലൈ തൊഴിൽ രംഗത്ത് തുല്യ വേതനം ഉറപ്പ് വരുത്താനും, തൊഴിൽ രംഗത്ത് തുടരുന്ന അന്യായങ്ങളെ ശക്തമായി നേരിടാനും വർക്കേഴ്‌സ് അസോസിയേഷൻ തീരുമാനം.
ഇന്നലെ രാത്രി ചെർക്കള എവറസ്റ്റ് ഹോട്ടലിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ചാണ് ഐക്യഖണ്ഡേനയുള്ള തീരുമാനമെടുത്തത്.

റമദാന് ശേഷം മുൻ നിശ്ചയിച്ച പ്രകാരം നിലവിൽ രാവിലെ മുതൽ വൈകിട്ടിന് മുൻപ് വർക് കഴിയുന്നത് വരെ കാസർഗോഡ് ജില്ലാ പരിധിയിൽ യൂണിയൻ വേതനം ഒരാൾക്കു 700 രൂപയാണ്,
രാവിലത്തെ പ്രോഗ്രാമിൽ പരമാവധി വൈകിട്ട് 6 മണിവരെയും, ഉച്ചയ്ക്ക് ശേഷമുള്ള പ്രോഗ്രാമെങ്കിൽ ഉച്ചക്ക് 2-മണിമുതൽ വർക്ക് കഴിയുന്നത് വരെ
മാക്സിമം 10 മണിവരെയും,മേൽപ്പറഞ്ഞ രണ്ട് സമയത്തിനും അതിന് ശേഷമുള്ള ഓരോ മണിക്കൂറിനും 100 രൂപ ഓവർ ടൈം ചാർജ് നൽകണം എന്നതാണ് തീരുമാനം,എന്നാൽ കാറ്ററിംഗ് ടീമുകളിൽ നിന്നടക്കം പല സഥലങ്ങളിലും മേൽസൂചിപ്പിച്ച ശമ്പളമോ,ഓവർ ടൈം ചാർജോ ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴും തുടരുന്നത് ഇത് പ്രാവർത്തികമാക്കാൻ ശക്തമായ ഇടപെടൽ നടത്താനും യോഗം തീരുമാനിച്ചു.

പാചകം ചെയ്ത അനുബന്ധ വിഭവങ്ങൾ അടങ്ങുന്ന എല്ലാ ഭക്ഷണവും സമയബന്ധിതമായി സപ്ലൈ ചെയ്യുക,ഒപ്പം ടേബിൾ ക്ലീനിങ് ചെയ്യുക ഇതാണ് സപ്ലൈ സർവീസ് ടീമുകൾ ചെയ്യേണ്ട പ്രധാന തൊഴിൽ,എന്നാൽ അതിന് പുറമെ പല സൽക്കാര പ്രോഗ്രാമിലും അതുവഴി വരുന്ന മാലിന്യങ്ങൾ സംസ്കരണം ചെയ്യുക,മൊത്തം അടിച്ച് വൃത്തിയാക്കുന്നത് ഉൾപ്പെടെ, അതൊക്കയും സർവീസ് ടീമുകളെ അടിച്ചേൽപ്പിക്കുന്ന രീതിയിലാണ് ഒട്ടുമിക്ക സ്ഥലങ്ങളിലെയും പലരുടെയും സമീപനം,എന്നാൽ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കേണ്ടത് അതാത് സൽക്കാര പരിപാടികൾ ആസൂത്രണം ചെയ്യുന്നവരാണ്,
ഒന്നല്ലെങ്കിൽ മാലിന്യസംസ്കരണം കാര്യം മുൻകൂട്ടി അറിയിച്ച് അനുസൃതമായ പ്രത്യേക ചാർജ് നൽകണം,അല്ലാത്ത പക്ഷം അത് തിരസ്കരിക്കുമെന്നും യോഗത്തിൽ തീരുമാനമെടുത്തു.

ഓരോ പരിപാടിയിലും ലഭിക്കുന്ന വേതനത്തേക്കാൾ എത്രയോ പ്രധാനമാണ് ആ പരിപാടിയിലെ മാന്യമായ ഇടപെടൽ,അപര്യാദയോടെയുള്ള പെരുമാറ്റമോ രീതിയോ ഉണ്ടാവാതെ പരസ്പരം നോക്കേണ്ടത് കടമയാണെന്നും,
തൊഴിൽ കഴിഞ്ഞ ഉടനെ വേതനം നൽകണമെന്നും,അങ്ങനെ നൽകുന്നതിന് എന്തെങ്കിലും സാങ്കേതികമായ തടസ്സമോ മറ്റോ ഉണ്ടെങ്കിൽ അത് മുൻകൂട്ടി ബോധിപ്പിക്കേണ്ടതാണെന്നും,
സൽക്കാരം 500 പേരുടേതെങ്കിൽ മിനിമം 8 പേരും
1000 പേരുടേതെങ്കിൽ അതിന് വേണ്ടി മിനിമം-15പേരും,അതിൽ കൂടുതൽ ഭക്ഷണം ഒരുക്കുന്ന സൽക്കാരമെങ്കിൽ അതനുസരിച്ചുള്ള സർവീസ് അംഗങ്ങളെ നിശ്ചയിക്കാൻ ഓഡർ നൽകുന്നവർ തയ്യാറാവണമെന്നും യോഗം അഭിപ്രായപ്പെട്ടു.

പരിപാടി ബുക്ക്‌ ചെയ്ത ശേഷം വേതന വിഷയത്തിൽ പിന്മാറുന്ന പ്രവണത ഏറിവരുന്നതായും,അതുമൂലം ഈ മേഖലയിൽ ഉപജീവനം നയിക്കുന്ന സപ്ലൈ ടീമുകൾ നഷ്ടം സഹിക്കേണ്ടി വരുന്ന സാഹചര്യമാണ് പലപ്പോഴും ഉണ്ടാവുന്നതെന്നും, അങ്ങനെ പിന്മാറുന്നവരിൽനിന്നും തക്കതായ നഷ്ടപരിഹാരം കൈപ്പറ്റാൻ ആവശ്യമായ ഇടപെടൽ നടത്താനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

ബഫെ സപ്ലൈ വർക്കേഴ്സ് യൂണിയന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പാചകത്തൊഴിലാളി സംഘടനയുടെയും ഒപ്പം കേരള ഇവന്റ് വർക്കേഴ്സ് യൂണിയന്റെയും വലിയ പിന്തുണയുണ്ടെന്നും അതുകൊണ്ടുതന്നെ അവരോട് ചേർന്ന് പ്രവർത്തിക്കുമെന്നും നേതാക്കൾ പറഞ്ഞു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജാസർ പൊവ്വൽ അധ്യക്ഷത വഹിച്ചു,ജില്ലാ സെക്രട്ടറി അഷ്റഫ് കാരക്കാടിന്റെ അസാന്നിധ്യത്തിൽ ജില്ല ജോയിന്റ് സെക്രട്ടറി തൻവീർ സന്തോഷ് നഗർ സ്വാഗതം പറഞ്ഞു,ഹനീഫ് തൈവളപ്പ്,സിദ്ദിഖ്,അർഷാദ്,നിസാം,നാച്ചു മേല്പറമ്പ്,ഷംസീർ,സഹദ്,നിഹാൽ,രിഫായി,മനാഫ് എന്നിവർ സംസാരിച്ചു,
റഹീം പൊവ്വൽ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!