KSDLIVENEWS

Real news for everyone

എഞ്ചിനീയറിംഗ് / ഫാർമ (കീം ) പ്രവേശന പരീക്ഷ ഫലം : സംസ്ഥാനത്ത് ആദ്യ പത്തിൽ മൂന്ന് മലപ്പുറം

SHARE THIS ON

മ​ല​പ്പു​റം: കേ​ര​ള എ​ന്‍​ജി​നീ​യ​റി​ങ്/​ഫാ​ര്‍​മ​സി (കീം) ​പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം വ​ന്ന​പ്പോ​ള്‍ സം​സ്ഥാ​ന​ത്ത് ആ​ദ്യ പ​ത്ത് റാ​ങ്കു​കാ​രി​ല്‍ മൂ​ന്ന് പേ​ര്‍ മ​ല​പ്പു​റം ജി​ല്ല​യി​ല്‍​നി​ന്ന്. കൊ​ണ്ടോ​ട്ടി മു​സ്​​ലി​യാ​ര​ങ്ങാ​ടി​യി​ലെ പി. ​നി​യാ​സ് മോ​ന്‍ മൂ​ന്നാം റാ​ങ്ക് നേ​ടി. മു​സ്​​ലി​യാ​ര​ങ്ങാ​ടി സ്വ​ദേ​ശി ത​ന്നെ​യാ​യ എ​ന്‍. ത​സ്​​ലി ബാ​സി​ല്‍ ഏ​ഴാ​മ​തും അ​രീ​ക്കോ​ട് വാ​ലി​ല്ലാ​പ്പു​ഴ​യി​ലെ യു. ​മു​ഹ​മ്മ​ദ് നി​ഹാ​ദ് ഒ​മ്ബ​താ​മ​തു​മെ​ത്തി. ജി​ല്ല​യി​ല്‍​നി​ന്ന് ആ​കെ 5812 പേ​രാ​ണ് റാ​ങ്ക് ലി​സ്​​റ്റി​ല്‍ ഇ​ടം​പി​ടി​ച്ച​ത്. ഇ​വ​രി​ല്‍ 18 വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ദ്യ നൂ​റി​ലും 108 പേ​ര്‍ ആ​ദ്യ ആ​യി​ര​ത്തി​ലു​മു​ണ്ട്. റാ​ങ്കി​ല്‍ തി​ള​ങ്ങി​യ ‘ച​ങ്ങാ​യി​മാ​ര്‍’

മൂ​ന്നാം റാ​ങ്ക് ജേ​താ​വും ഏ​ഴാം റാ​ങ്ക്​ ജേ​താ​വും ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ള്‍

കീം ​പ​രീ​ക്ഷ​യി​ല്‍ ഏ​ഴാം റാ​ങ്ക് നേ​ടി​യ കൊ​ണ്ടോ​ട്ടി മു​സ്​​ലി​യാ​ര​ങ്ങാ​ടി സ്വ​ദേ​ശി എ​ന്‍. ത​സ്‌​ലീം ബാ​സി​ല്‍ പി​താ​വ് അ​ബ്​​ദു​ല്‍ ജ​ലീ​ല്‍, മാ​താ​വ് സ​ര്‍ഫു​ന്നീ​സ,

സ​ഹോ​ദ​രി ത​സ്‌​നീം ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ക്കൊ​പ്പം

കൊ​ണ്ടോ​ട്ടി: ഒ​രേ നാ​ട്ടു​കാ​ര്‍, ഒ​രേ സ്ഥാ​പ​ന​ത്തി​ല്‍ പ​ഠി​ച്ച​വ​ര്‍, ഒ​രേ ല​ക്ഷ്യ​ത്തി​നാ​യി പ​രി​ശ്ര​മി​ച്ച​വ​ര്‍- ച​ങ്ങാ​തി​മാ​രാ​യാ​ല്‍ ഇ​ങ്ങ​നെ വേ​ണം. എ​ന്‍​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ മൂ​ന്നാം റാ​ങ്ക് നേ​ടി​യ നി​യാ​സ് മോ‍െന്‍റ​യും ഏ​ഴാം റാ​ങ്കു​കാ​ര​ന്‍ ത​സ്​​ലിം ബാ​സി​ലി‍െന്‍റ​യും വി​ജ​യ​ത്തി​ള​ക്ക​ത്തി​ന് സൗ​ഹൃ​ദ​ത്തി‍െന്‍റ ഇ​ര​ട്ടി​മ​ധു​രം കൂ​ടി​യു​ണ്ട്. കൊ​ണ്ടോ​ട്ടി മു​സ്​​ലി​യാ​ര​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​ര്‍​ക്കും ഒ​രേ ല‍ക്ഷ്യ​മാ​ണു​ള്ള​ത്​- ഐ.​ഐ.​ടി​യി​ലെ പ​ഠ​നം. സെ​പ്റ്റം​ബ​ര്‍ 27ന് ​ഐ.​ഐ.​ടി എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ എ​ഴു​താ​നി​രി​ക്കു​ക​യാ​ണ്. ര​ണ്ടാം ശ്ര​മ​ത്തി​ലാ​ണ് നി​യാ​സും ത​സ്​​ലി​മും ആ​ദ്യ പ​ത്താം റാ​ങ്കി​ലെ​ത്തി​യ​ത്.

പാലായിലായിരുന്നു പഠനം. വ്യത്യസ്ത ക്ലാസിലായിരുന്നെങ്കിലും ഒരേ ഹോസ്റ്റലിലായിരുന്നു. കൊട്ടൂക്കര പി.പി.എം.എച്ച്‌.എസ് സ്കൂളിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിയാസ് മോെന്‍റ ഹയര്‍ സെക്കന്‍ഡറി പഠനം. ആദ്യതവണ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് പ്രേവശനം ലഭിച്ചെങ്കിലും ആഗ്രഹിച്ച വിഷയത്തില്‍ പഠനം നടത്തണമെന്നാഗ്രഹിച്ച്‌ രണ്ടുദിവസത്തെ ക്ലാസിന് ശേഷം വീണ്ടും പരിശീലനം നേടാന്‍ പോയി. ഐ.ഐ.ടിയില്‍ പഠനം നടത്തണമെന്ന ആഗ്രഹമായിരുന്നു ഇതിന് പിന്നില്‍. കൊട്ടുക്കര പി.പി.എം.എച്ച്‌.എസ്.എസ് അധ്യാപകന്‍ തയ്യില്‍ പി. ജമാലുദ്ദീന്‍-ഹഫ്സത്ത് ദമ്ബതികളുടെ മകനാണ്. എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ഫാരിസ് മുഹമ്മദ്, കോഴിക്കോട് എന്‍.ഐ.ടി വിദ്യാര്‍ഥി ഫവാസ് എന്നിവര്‍ സഹോദരങ്ങളാണ്.

ഏ​ഴാം റാ​ങ്കു​കാ​ര​നാ​യ ത​സ്​​ലിം കോ​ഴി​ക്കോ​ട് ഗ​വ. എ​ന്‍​ജി​നീ​യ​റി​ങ് കോ​ള​ജ് അ​സി. പ്ര​ഫ. നാ​നാ​ക്ക​ല്‍ വീ​ട്ടി​ല്‍ എ​ന്‍. അ​ബ്​​ദു​ല്‍ ജ​ലീ​ലി​െന്‍റ​യും അ​രി​മ്ബ്ര ജി.​എ​ച്ച്‌.​എ​സ്.​എ​സ് അ​ധ്യാ​പി​ക ഷ​റ​ഫു​ന്നീ​സ​യു​ടെ​യും മ​ക​നാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ എ​ന്‍​ട്ര​ന്‍​സി​ല്‍ 920 റാ​ങ്ക് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഐ.​ഐ.​ടി​യി​ല്‍ പ്ര​വേ​ശ​നം നേ​ട​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്താ​ല്‍ വീ​ണ്ടും പ​രി​ശീ​ല​ന​ത്തി​ന് ചേ​ര്‍​ന്നു. ത​ന്‍​വീ​ര്‍ ജ​ഹാ​ന്‍, ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!