KSDLIVENEWS

Real news for everyone

കാമുകന്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയ ദു:ഖത്തില്‍ പാറക്കെട്ടില്‍ കയറി, ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് വിളിച്ചുപറഞ്ഞു; പൊലീസെത്തി ഒരു ഉറപ്പ് നല്‍കിയതോടെ തിരിച്ചിറങ്ങി

SHARE THIS ON

അടിമാലി: കാമുകന്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യാന്‍ പാറമുകളില്‍ കയറി യുവതി. തലമാലി സ്വദേശിനിയായ ഇരുപത്താറുകാരിയാണ് പാറക്കെട്ടില്‍ കയറിയത്. പൊലീസിന്റെ സമയോചിതമായ ഇടപെടലിലാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായത്.

ഇരുപത്തിയാറുകാരി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ താന്‍ ബന്ധത്തില്‍ നിന്ന് പിന്മാറുകയാണെന്ന് കാമുകന്‍ അറിയിച്ചിരുന്നു. ഇതോടെ മാനസികമായി തകര്‍ന്ന യുവതി ഇന്നലെ പുലര്‍ച്ചെ വീടുവിട്ടിറങ്ങി. അടിമാലി പഞ്ചായത്തിലെ കുതിരയിളകുടി മലമുകളില്‍ എത്തി.

മഴയായതിനാല്‍ പാറക്കെട്ടില്‍ വഴുക്കലുണ്ടായിരുന്നു. യുവതി പാറയുടെ മുകള്‍ഭാഗത്ത് അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അടിമാലി എസ് ഐ കെ എം സന്തോഷ്‌കുമാറും സംഘവും സ്ഥലത്തെത്തി. പൊലീസ് താഴോട്ടിറങ്ങാന്‍ പറഞ്ഞപ്പോള്‍, താന്‍ ആത്മഹത്യ ചെയ്യാനാണ് വന്നതെന്ന് യുവതി ഉറക്കെ വിളിച്ചുപറഞ്ഞു.

ഒരുമണിക്കൂറോളം പൊലീസ് യുവതിയോട് സംസാരിച്ചു. ഒടുവില്‍ എന്ത് പ്രശ്നത്തിനും പരിഹാരമുണ്ടാക്കാമെന്ന പൊലീസിന്റെ ഉറപ്പിലാണ് ഇരുപത്തിയാറുകാരി താഴോട്ടിറങ്ങിയത്. യുവതിയെ മാതാപിതാക്കളോടൊപ്പം വിട്ടു. കാമുകനായിരുന്ന യുവാവിനോടും ബന്ധുക്കളോടും അടുത്ത ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!