വന്ദേഭാരത് മിഷൻ : ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് 70 സർവീസുകൾ പ്രഖ്യാപിച്ചു

വന്ദേഭാരത് മിഷന്റെ ഭാഗമായി ഒക്ടോബറില്‍ ഒമാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ 24 വരെ നീളുന്ന അടുത്ത ഘട്ടത്തില്‍ മൊത്തം 70 സര്‍വീസുകളാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഉണ്ടാവുക. ഇതില്‍ 35 എണ്ണം കേരളത്തിലേക്കാണ്. മസ്കത്തില് നിന്ന് കോഴിക്കോടിന് എട്ട് സര്‍വീസും കണ്ണൂരിന് ഏഴെണ്ണവും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറ് സര്‍വീസുകളുമാണ് ഉള്ളത്. ബാക്കി എട്ട് സര്‍വീസുകളും സലാലയില്‍ നിന്നാണ്.
ഒക്ടോബര്‍ ഒന്നിന് മസ്കത്തില് നിന്ന് തിരുവനന്തപുരത്തിനാണ് കേരളത്തിലേക്കുള്ള ആദ്യ വിമാനം. അന്നു തന്നെ സലാലയില്‍ നിന്ന് കണ്ണൂര്‍/കൊച്ചി റൂട്ടില്‍ സര്‍വീസുണ്ട്. സലാലയില്‍ നിന്നുള്ള മറ്റ് സര്‍വീസുകളും തീയതിയും: കോഴിക്കോട്/തിരുവനന്തപുരം (മൂന്ന്); കണ്ണൂര്‍/മുംബൈ (എട്ട്); കോഴിക്കോട്/തിരുവനന്തപുരം (10); കണ്ണൂര്‍/കൊച്ചി (15); കോഴിക്കോട്/തിരുവനന്തപുരം (17); കണ്ണൂര്‍/കൊച്ചി (22); കോഴിക്കോട്/തിരുവനന്തപുരം (24).

