പതിനെട്ട് കോടിയുടെ വികസന നിര്‍ദ്ദേശങ്ങളുമായി കാഞ്ഞങ്ങാട് നഗരസഭ വികസന സെമിനാര്‍

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭയില്‍ പതിനാലാം പഞ്ചവത്സര പദ്ധതിയുടെയും 2022-23 വാര്‍ഷിക- പദ്ധതിയുടെയും രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാറിന്റെ ഉദ്ഘാടനവും വികസന രേഖ പ്രകാശനവും ജില്ലാ ആസൂത്രണ സമിതിയംഗം അഡ്വ.സി രാമചന്ദ്രന് നിര്‍വഹിച്ചു.
വികസനത്തിന് രാഷ്ട്രീയമില്ല എന്നും വികസന കാര്യത്തില്‍ സംവാദാത്മക സമീപനമാണ് വേണ്ടത് എന്നും സര്‍ക്കാരിന്റെ വിവിധ ഫണ്ടുകള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടും നഗരസഭയുടെ ഫലപ്രദമായ പദ്ധതി നിര്‍വഹണത്തിലൂടെയും കാഞ്ഞങ്ങാട് മുമ്പെങ്ങുമില്ലാത്ത തരത്തില്‍ വികസന മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും സി രാമചന്ദ്രന് പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ക്കായി പതിനെട്ട് കൊടി രൂപയാണ് നഗരസഭ ചെലവഴിക്കുന്നത്. വ്യാപാര ഭവന് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ കെ.വി സുജാത അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കെ ലത കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍മാരായ പി അഹമ്മദലി, കെ.വി സരസ്വതി,കെ.അനീശന്‍, കെ.വി മായാകുമാരി, ആസൂത്രണ സമിതിയംഗം പി.കെ നിഷാന്ത്, കൗണ്‍സിലര്‍മാരായ സി.കെ അഷറഫ്, എന്‍ അശോക് കുമാര്‍, കെ.കെ ബാബു, നഗരസഭ സെക്രട്ടറി റോയി മാത്യു എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്മാന് ബില്‍ടെക്ക് അബ്ദുള്ള സ്വാഗതം പറഞ്ഞു.

