KSDLIVENEWS

Real news for everyone

ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിന് കാസറഗോഡ് ജില്ലയിൽനിന്ന് 11 പേർ യാത്ര തിരിച്ചു

SHARE THIS ON

.
16, 17, 18, 19 തീയതികളിൽ ഗുജറാത്തിലെ വഡോദരയിൽ വെച്ച് നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിന് കാസറഗോഡ് ജില്ലയിൽനിന്ന് 11 പേർ യാത്ര തിരിച്ചു. ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ്‌ വിജയകൃഷ്ണൻ താരങ്ങൾക്ക് യാത്രയയപ്പ് നൽകി. നാഷണൽ അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന മീറ്റിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 3000 ൽ പരം കായികതാരങ്ങൾ മത്സരിക്കും. ടീം ക്യാപ്റ്റൻ ആയി ബാലകൃഷ്ണൻ മുഴക്കോം, ടീം മാനേജർ ആയി ചക്രപാണിയെയും തിരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!