KSDLIVENEWS

Real news for everyone

കണ്ണൂരിലും കോഴിക്കോട്ടും സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം: പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം

SHARE THIS ON

കണ്ണൂര്‍: കണ്ണൂരിലും കോഴിക്കോട്ടും സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രണമം (Attack Against CPM offices). സംഭവത്തിന് പുറകില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് സിപിഎം ആരോപിച്ചു.

കോഴിക്കോട് തിക്കോടിയില്‍ കഴിഞ്ഞദിവസം കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പയ്യോളി പൊലീസ് കേസ്സെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കണ്ണൂരിലും കോഴിക്കോട്ടും പാര്‍ട്ടിഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

കണ്ണൂര്‍ കക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസിലെ ജനല്‍ച്ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. കോഴിക്കോട് പേരാമ്ബ്രക്ക് സമീപം വാല്യക്കാട് സിപിഎം ബ്രാ‌ഞ്ച് ഓഫീസ് തീവച്ച്‌ നശിപ്പിക്കാനാണ് ശ്രമം നടന്നത്. ഓഫീസിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും നിരവധി ഫയലുകളും കത്തി നശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷ സേനും പൊലീസുമെത്തി തീയണച്ചു. സംഭവങ്ങള്‍ക്ക് പുറകില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു. പാര്‍ടി ഓഫീസുകള്‍ ആക്രമിക്കുന്ന നീക്കം ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി

കോഴിക്കോട് വാല്യക്കാട്ടെ ആക്രമണത്തില്‍ പങ്കില്ലെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ വിശദീകരിച്ചു. ബോധപൂര്‍വ്വം കലാപമുണ്ടാക്കാനുളള സിപിഎം ശ്രമമാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ഇരു സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടങ്ങി. തിക്കോടിയിലെ പ്രകോപനപരമായ മുദ്രാവാക്യം വിളിയില്‍ പയ്യോളി പൊലീസ് കണ്ടാലറിയാവുന്ന സിപിഎം പ്രവ‍ര്‍ത്തകര്‍ക്കെതിരെ കേസ്സെടുത്തു. പ്രതികളെ തിരിച്ചറിയാനുളള നടപടി തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്‍റ് നല്‍കിയ പരാതിയില്‍ കലാപ ആഹ്വാനം ,ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം, അന്യായ മായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. പരാതി നല്‍കിയിട്ടും കേസ്സെടുത്തില്ലെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പൊലീസ് നിലപാടിനെതിരെ ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് ഹര്‍ജിയും നല്‍കിയിട്ടുണ്ട്.കോഴിക്കോട്ടെ അക്രമ സംഭവങ്ങളില്‍ പൊലീസ് പ്രതികളെ പിടിക്കാതെ രാഷ്ട്രീയം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസ്സിന്‍റെ ആരോപണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!