അഗ്നിപഥ് പ്രതിഷേധം; കേരളത്തില്‍ നിന്ന് പോയ തീവണ്ടിക്കെതിരേയും ആക്രമണം, യാത്രക്കാരില്‍ മലയാളികളും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ സേനാ റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരേ പ്രതിഷേധം ശക്തമായോടെ തീവണ്ടി ഗതാഗതവും താറുമാറായി. സമരക്കാര്‍ തീവണ്ടികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടതോടെയാണ് തീവണ്ടി ഗതാഗതം താറുമാറായത്.
ആക്രമണം കേരളത്തില്‍ നിന്ന് പോയ തീവണ്ടികള്‍ക്കു നേരെയുമുണ്ടായി. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട 12643 നിസാമുദ്ദീന്‍ എക്സ്പ്രസിന് നേരെയാണ് ഗ്വാളിയോറില്‍ വെച്ച് ആക്രമണമുണ്ടായത്. പ്രതിഷേധക്കാര്‍ തീവണ്ടിയുടെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. സെക്കന്‍ഡ് എ.സി തേര്‍ഡ് എ.സി കമ്പാര്‍ട്മെന്റിലെ മിക്ക ഗ്ലാസുകളും തകര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് കാര്‍ഡ് ബോര്‍ഡ് വെച്ചാണ് യാത്ര തുടര്‍ന്നത്. തീവണ്ടിയില്‍ നിരവധി മലയാളികളുമുണ്ടായിരുന്നു.
ബിഹാറിലെ സരന്‍ ജില്ലയിലെ ഛപ്രയിലും ബാബുവയിലും പ്രതിഷേധക്കാര്‍ തീവണ്ടിക്ക് തീയിട്ടിരുന്നു. ആര റെയില്‍വേ സ്റ്റേഷന് നേരെ കല്ലേറുമുണ്ടായി. ബാബുവയില്‍ നിര്‍ത്തിയിട്ട തീവണ്ടി കോച്ചിന് പ്രതിഷേധക്കാര്‍ തീയിടുകയും കോച്ചുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

