KSDLIVENEWS

Real news for everyone

അഫ്ഗാനിസ്ഥാനിൽ ഭൂചലനം: 255 മരണം; 150ലധികം പേർക്ക് പരുക്ക്

SHARE THIS ON
afghanistan-earthquake-1
ഭൂചലനത്തിൽ തകർന്ന കെട്ടിടം.

കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 255 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. 150ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന. തെക്ക്-കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. 

ഭൂരിഭാഗം മരണങ്ങളും പക്ടിക പ്രവിശ്യയിലാണ്. കിഴക്കൻ പ്രവിശ്യകളായ നംഗർഹാർ, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. കൂടാതെ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദ്, മുൽത്താൻ, ക്വറ്റ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!