ഷിന്ദേയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രിപദം’; ഉദ്ധവുമായി പവാറിന്റെ നിർണായക കൂടിക്കാഴ്ച

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി ഉദ്ധവ് താക്കറേയും എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറും. മകളും എന്‍.സി.പി. എം.പിയുമായ സുപ്രിയ സുലെയ്ക്കൊപ്പമാണ് പവാര്‍ ഉദ്ധവിനെ കാണാന്‍ അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയിലെത്തിയത്. ഉദ്ധവ് താക്കറേ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെയാണ് പവാറും സുപ്രിയയും അദ്ദേഹത്തെ കാണാനെത്തിയത്. കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടുനിന്നു.
സര്‍ക്കാരിനെ രക്ഷിക്കാനുള്ള കഠിനശ്രമമമാണ് മഹാവികാസ് അഘാടി സഖ്യം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഉദ്ധവ്-പവാര്‍ കൂടിക്കാഴ്ചയില്‍ നടന്നത്. ഏകനാഥ് ഷിന്ദേയെ എങ്ങനെയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിലും ചര്‍ച്ച നടന്നുവെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

