അയാള്‍ മുസ്ലീം ലീഗല്ലേ; അതിന്‍റെ വിവരക്കേടാണ്; പി കെ ബഷീറിന്‍റെ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി എം എം മണി

ഇടുക്കി: പി കെ ബഷീര്‍ (PK Basheer) എംഎല്‍എയുടെ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി മുന്‍ മന്ത്രി എം എം മണി (MM Mani). ബഷീര്‍ പറഞ്ഞത് വിവരക്കേടാണെന്ന് എം എം മണി പ്രതികരിച്ചു. അയാള്‍ മുസ്ലീം ലീഗല്ലേ? അതിന്‍റെ വിവരക്കേട് അയാള്‍ക്കുണ്ട്. ഒരിക്കല്‍ നിയമസഭയില്‍ താനുമായി ഏറ്റുമുട്ടിയതാണ്. അന്ന് ഞാന്‍ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണെന്ന് എം എം മണി പറഞ്ഞു. പി കെ ബഷീര്‍ പറഞ്ഞ വിവരക്കേടിന് ഇപ്പോള്‍ മറുപടിയില്ലെന്ന് പറഞ്ഞ എം എം മണി, സമൂഹമാധ്യമങ്ങളില്‍ അയാള്‍ ഇഷ്ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുകയാണെന്നും അത് അങ്ങനെ നടക്കട്ടെയെന്നും പ്രതികരിച്ചു.
എം എം മണിയെ നിറത്തിന്‍റെ പേരിലാണ് ഏറനാട് എംഎല്‍എ പി കെ ബഷീര്‍ ഇന്നലെ അധിക്ഷേപിച്ചത്. കറുപ്പ് കണ്ടാല്‍ ഭയക്കുന്ന മുഖ്യമന്ത്രി എം എം മണിയെ കണ്ടാല്‍ എന്താകും സ്ഥിതിയെന്നായിരുന്നു പി കെ ബഷീറിന്‍റെ പരിഹാസം. സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു വിവാദ പ്രസംഗം. എം എം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്ന് പി കെ ബഷീര്‍ എംഎല്‍എ പരിഹസിച്ചു.
എം.എം.മണിയെ നിറത്തിന്‍്റെ പേരില്‍ അധിക്ഷേപിച്ച് പി.കെ.ബഷീര്‍ എംഎല്‍എ
‘ഒരു മുഖ്യമന്ത്രി യാത്ര പോകണമെങ്കില്‍ നാല് മണിക്കൂര്‍ ജനം റോഡില്‍ കിടക്കേണ്ട നിലയാണ്. സൌദി രാജാവ് പോയാല്‍ അഞ്ച് മിനിറ്റ് ബ്ലോക്കുണ്ടാവും. ഇവിടെ പ്രധാനമന്ത്രിയോ പ്രസിഡന്‍്റോ പോയാല്‍ ഇരുപത് മിനിറ്റ് ബ്ലോക്കുണ്ടാവും. കറുപ്പ് കണ്ടാല്‍ ഇയാള്‍ക്ക് പേടി, പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. ഇനിയിപ്പോള്‍ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി ചെന്നാല്‍ എന്താവും സ്ഥിതിയെന്നാണ് എന്‍്റെ പേടി.അയാളുടെ കണ്ണും മോറും കറുപ്പല്ലേ…’
‘കറുപ്പ് കണ്ടാല്‍ പിണറായിക്ക് പേടി, പര്‍ദ കണ്ടാല്‍ പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാല്‍, ഇവരുടെ സംസ്ഥാന കമ്മിറ്റിയില്‍ എം എം മണി ചെന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്നാണ്… കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ…’ എന്നിങ്ങനെയായിരുന്നു ബഷീറിന്‍റെ വിവാദം പ്രസംഗം. ഏറനാട് മണ്ഡലത്തിലെ എംഎല്‍എയായ പി കെ ബഷീറിന്‍റെ വിവാദ പ്രസംഗത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

