KSDLIVENEWS

Real news for everyone

ഫോട്ടോഷൂട്ട്, കമാന്‍ഡോ സുരക്ഷ: ശിവസേനാ വിമതര്‍ തങ്ങുന്ന ഹോട്ടലില്‍ അടിമുടി നാടകങ്ങള്‍

SHARE THIS ON

ഗുവാഹാട്ടി: മഹാരാഷ്ട്രയില്‍നിന്നുള്ള ശിവസേനാവിമതസംഘം തങ്ങുന്ന ഗുവാഹാട്ടിയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ ഇടവേളകളില്ലാതെ നാടകങ്ങള്‍. ആള്‍ബലം പുറംലോകത്തെ അറിയിക്കാന്‍ മന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ഫോട്ടോഷൂട്ട്. തന്ത്രങ്ങള്‍ മെനയാന്‍ നിര്‍ത്താതെയുള്ള ഫോണ്‍വിളികള്‍. വിരസതമാറ്റാന്‍ ചെസ് കളിയും മറ്റു വിനോദങ്ങളും. എല്ലാ പഴുതുകളുമടച്ച് കമാന്‍ഡോസംഘങ്ങളുടെ കനത്ത കാവല്‍.


പ്രളയക്കെടുതിയിലായ അസമിലെ ബി.ജെ.പി. സര്‍ക്കാര്‍, മഹാരാഷ്ട്രാ സര്‍ക്കാരിനെ അട്ടിമറിക്കാനെത്തിയ ശിവസേനക്കാര്‍ക്ക് കോടികള്‍ പൊടിച്ച് ആതിഥ്യമരുളുകയാണെന്ന് കുറ്റപ്പെടുത്തി ഹോട്ടലിനുമുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വന്‍പ്രതിഷേധം. സംസ്ഥാന അധ്യക്ഷന്‍ റിപുന്‍ബോറ നേതൃത്വം നല്‍കി. സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പോലീസിന് ബലംപ്രയോഗിക്കേണ്ടിവന്നു.

എം.എല്‍.എ.മാര്‍ ചാടിപ്പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ റാഡിസന്‍ ബ്ലു ഹോട്ടലിന്റെ സുരക്ഷാച്ചുമതല സ്വകാര്യ ഏജന്‍സിയില്‍നിന്ന് പോലീസ് ഏറ്റെടുത്തു. സാധാരണക്കാരെ ഹോട്ടല്‍പരിസരത്തേക്കുപോലും അടുപ്പിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും കടുത്തനിയന്ത്രണങ്ങള്‍. നേരത്തേ താമസത്തിനായി മുറികള്‍ ബുക്കുചെയ്തവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!