KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മുതല്‍ 5ദിവസം ഇടിമിന്നലോട് കൂടിയ മഴ

SHARE THIS ON

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ(rain). പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. ആലപ്പുഴ ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട്,കോഴിക്കോട് ,കണ്ണൂര്‍,കാസര്‍കോട്,വയനാട് ,മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്(yelow alert) ഉള്ളത്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ട്.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. കര്‍ണാടക തീരം മുതല്‍ തെക്കന്‍ ഗുജറാത്ത്‌ തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ പാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്‍റെയും സ്വാധീന ഫലമായി ആണിത് . ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത 5 ദിവസം ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അസം പ്രളയം; ആള്‍ നാശം ഉള്‍പ്പെടെ വന്‍ നാശനഷ്ടം

അസമിലെ പ്രളയത്തില്‍ നാല് കുട്ടികളടക്കം 12 പേര്‍ കൂടി മരിച്ചു. ഇതോടെ പ്രളയത്തിലും ഉരുള്‍ പൊട്ടലിലും മരിച്ചവരുടെ എണ്ണം 100 ആയി ഉയര്‍ന്നു. 32 ജില്ലകളിലെ 4,941 വില്ലേജുകളിലായി 54.7 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്.

2.71 ലക്ഷത്തിലധികം ആളുകളാണ് 845 ദുരിതാശ്വാസ ക്യാമ്ബുകളിലായി കഴിയുന്നത്. 1025 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും ജില്ലാ ഭരണകൂടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബജാലി, ബക്‌സ, ബാര്‍പേട്ട, ബിശ്വനാഥ്, ബോംഗൈഗാവ്, കച്ചാര്‍, ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി, ദിബ്രുഗഡ്, ദിമ-ഹസാവോ, ഗോള്‍പാറ, ഗോലാഘട്ട്, ഹൈലകണ്ടി, ഹോജായ്, കാംരൂപ്, കാംരൂപ് മെട്രൊപൊളിറ്റന്‍, കര്‍ബി ആംഗ്‌ലോങ് വെസ്റ്റ്, കരീംഗന്‍ജ്‌ലിഖ്‌പൂര്‍ , മോറിഗാവ്, നാഗോണ്‍, നാല്‍ബാരി, ശിവസാഗര്‍, സോനിത്പൂര്‍, സൗത്ത് സല്‍മാര, താമുല്‍പൂര്‍, ടിന്‍സുകിയ, ഉദല്‍ഗുരി ജില്ലകള്‍ പ്രളയത്തില്‍ മുങ്ങി.

പ്രളയത്തില്‍ 99,026 ഹെക്ടറില്‍ കൂടുതല്‍ കൃഷിയാണ് നശിച്ചത്. കോപ്പിലി, ദിസാങ്, ബ്രഹ്മപുത്ര നദികളിലെ ജലനിരപ്പ് പലയിടത്തും അപകടകരമാംവിധമാണ് ഒഴുകിയിരുന്നത്. സൈന്യം, ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), അസം പൊലീസിന്റെ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് എന്നിവ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!