KSDLIVENEWS

Real news for everyone

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

SHARE THIS ON

ന്യൂഡൽഹി: ഗൗതം അദാനിയുടെ പിറന്നാൾ പ്രമാണിച്ച് 60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി മാറ്റിവെക്കുമെന്ന് കുടുംബം. ഗൗതം അദാനിയുടെ 60-ാം പിറന്നാളിന്റെ ഭാഗമായാണ് 60,000 കോടി (7.7 ബില്യൺ ഡോളർ) രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നത്.


അദാനി ഫൗണ്ടേഷൻ വഴിയായിരിക്കും പണം ചെലഴിക്കുകയെന്ന് ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ അദാനി പറഞ്ഞു. ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിൽ ഇത്രയും വലിയൊരു തുക ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റിവെക്കുന്നത് ഇതാദ്യമായാണെന്ന് ഗൗതം അദാനിയുടെ പിതാവ് ശാന്തിലാൽ അദാനി വ്യക്തമാക്കി.

ഗ്രാമങ്ങളിലെ ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം തൊഴിൽപരമായ വികസനം തുടങ്ങിയവയ്ക്കായിരിക്കും തുക ചിലവഴിക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!