KSDLIVENEWS

Real news for everyone

പാക് ക്രിക്കറ്റ് താരങ്ങളോടുള്ള ആരാധന പ്രമേയമാക്കി കവിത എഴുതിയതിന് യുവ കവിക്കെതിരെ സൈബറാക്രമണം; ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

SHARE THIS ON

കോഴിക്കോട്: പാക് ക്രിക്കറ്റ് താരങ്ങളോടുള്ള ആരാധന പ്രമേയമാക്കി കവിതയെഴുതിയതിന് കവിക്കെതിരെ സംഘ്പരിവാര്‍ സൈബറാക്രമണം. മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിതയുടെ പേരില്‍ യുവ കവിയും പുകസ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ എസ്. രാഹുലിനെതിരെയാണ് സംഘ്പരിവാര്‍ പ്രൊഫൈലുകളുടെ സൈബറാക്രമണം.

മാസ് റിപ്പോര്‍ട്ടിങ് ചെയ്ത് രാഹുലിന്റെ ഫേസ്ബുക്ക് എക്കൗണ്ട് പൂട്ടിച്ചു. കവിത പോസ്റ്റ് ചെയ്തതിന് താഴെ തെറിവിളിയും അധിക്ഷേപവുമാണ്. കവിത രാജ്യവിരുദ്ധമാണെന്നാണ് ഇവരുടെ ആക്ഷേപം. കളിക്കാരെ സ്‌നേഹിക്കുന്നത് എങ്ങനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമാകുമെന്നാണ് രാഹുല്‍ ചോദിക്കുന്നത്. സൈബറാക്രമണം രൂക്ഷമായതോടെ രാഹുലിന് പിന്തുണ പ്രഖ്യാപിച്ച്‌ സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!