രാഹുലിന്റെ ഓഫീസ് ആക്രമണം: കേരളത്തില്‍ വാക്പോര്, ദില്ലിയില്‍ സൗഹാര്‍ദ്ദ ചര്‍ച്ച

ദില്ലി: വയനാട്ടില്‍ രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ കേരളത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കടുപ്പിക്കുമ്ബോള്‍ ദില്ലിയില്‍ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് വിഷയം ചര്‍ച്ച ചെയ്ത് യെച്ചൂരിയും രാഹുലും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ ചടങ്ങാണ് നേതാക്കളെ ഒരുമിപ്പിച്ചത്. സംസാരത്തിനിടെ വയനാട്ടില്‍ തന്റെ ഓഫീസിന് നേരെയുണ്ടായ ആക്രമണം രാഹുല്‍ യെച്ചൂരിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്തിനായിരുന്നു ഇങ്ങനെ ഒരു ആക്രമണമെന്ന് രാഹുല്‍ ചോദിച്ചു. ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും സംഭവത്തില്‍ നടപടി എടുത്തുവെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി. ഇക്കാര്യം താനറിഞ്ഞെന്ന് രാഹുലും പറഞ്ഞു. സംഭവത്തില്‍ കേരളത്തിലെ നേതാക്കള്‍ക്ക് അമര്‍ഷമുണ്ടെന്നും തനിക്ക് നിരവധി കോളുകള്‍ ലഭിച്ചതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘കടക്ക് പുറത്ത്’ മറന്നുപോയോ? എണ്ണിയെണ്ണി പറഞ്ഞ് പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി കൂപമണ്ഡൂകം എന്നും സതീശന്‍
കേരളത്തിലെ സംഭവത്തിന്റെ പേരില്‍ ദില്ലി എകെജി ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത് എന്തിനായിരുന്നുവെന്ന് യെച്ചൂരി രാഹുലിനോട് ചോദിച്ചു. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധം എന്തിനായിരുന്നു. മുഖ്യശത്രു ബിജെപിയാണെന്ന് കേരളത്തിലെ നേതാക്കളെ ഉപദേശിക്കണമെന്ന് യെച്ചൂരി രാഹുലിനോട് നിര്‍ദേശിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിലുള്‍പ്പെടെ ഇരു പാര്‍ട്ടികളും ഒരുമിച്ചാണ് വോട്ട് ചെയ്യുന്നത് എന്നതും യെച്ചൂരി ഓര്‍മിപ്പിച്ചു. സൗഹൃദ സംഭാഷണം അര മണിക്കൂറോളം നീണ്ടു. ഓഫീസ് ആക്രമിച്ച വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് രാഹുല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് കലാപത്തിന് കോണ്‍ഗ്രസ് ശ്രമം-മുഖ്യമന്ത്രി
ഓഫീസ് ആക്രമണം ഉന്നയിച്ച് ഭരണപക്ഷത്തെ മുള്‍മുനയിലാക്കാന്‍ കോണ്‍ഗ്രസും പ്രതിരോധിക്കാന്‍ സിപിഎമ്മും സംസ്ഥാനത്ത് വാശിയോടെ പോരാടുമ്ബോഴാണ് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ സൗഹാര്‍ദ്ദപരമായി വിഷയം ചര്‍ച്ച ചെയ്തത് എന്നതും ശ്രദ്ധേയം.

