KSDLIVENEWS

Real news for everyone

സിക്സറുകൾ മറന്ന് ധോണിപ്പട ; ഡല്‍ഹിയുടെ യുവ കരുത്തിന് മുന്നില്‍ ചെന്നൈ മുട്ടുകുത്തി.

SHARE THIS ON

ദുബായ് : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തളച്ച് ഡൽഹി കാപിറ്റൽസിന്റെ യുവനിര . 44 റൺസിനാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ജയം . 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നെക്ക് 20 ഓവറിൽ ഏഴ് വിക്കറ്റിന് 131 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ . സീസണിലെ മികച്ച ഫോം തുടർന്ന ഫാഫ് ഡുപ്ലസിക്കും ഫിനിഷിംഗിന് പേരുകേട്ട നായകൻ എം എസ് ധോണിക്കും ടീമിനെ ജയിപ്പിക്കാനായില്ല . ഡൽഹിക്കായി കാഗിസോ റബാദ മൂന്നും ആൻറിച്ച് നോർജെ രണ്ടും വിക്കറ്റ് വീഴ്ത്തി . എല്ലാം പിഴച്ച് ചെന്നെ വിജയലക്ഷ്യമായ 176 റൺസ് പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സിനെ തുടക്കത്തിലെ പ്രതിരോധത്തിലാക്കാൻ ഡൽഹി ബൗളർമാർക്കായി . പവർപ്ലേക്കിടയിൽ തന്നെ ഓപ്പണർമാർ മടങ്ങി . അക്ഷാർ പട്ടേലിന്റെ അഞ്ചാം ഓവറിൽ ഷെയ്ൻ വാട്സണും ആൻറിച്ച് നോർജെ എറിഞ്ഞ ആറാം ഓവറിൽ മുരളി വിജയം വീണു . വാട്സൺ 14 ഉം വിജയ് 10 ഉം റൺസ് മാത്രമേ നേടിയുള്ളൂ . ഇതോടെ പവർപ്ലേയിൽ 34-2 . അഞ്ച് റൺസ് മാത്രമെടുത്ത റിതുരാജ് ഗെയ്ക്ക്വാദിനെ പിന്നാലെ അക്ഷാർ റണ്ണൗട്ടാക്കി . ഫാഫ് ഡുപ്ലസിസും കേദാർ ജാദവും ക്രീസിൽ നിൽക്കേ അവസാന അഞ്ച് ഓവറിൽ ചെന്നെക്ക് 81 റൺസ് വേണമെന്നായി . 21 പന്തിൽ 26 റൺസെടുത്ത കേദാറിനെ 16 -ാം ഓവറിൽ നോർജെ എൽബിയാക്കിയതോടെ എം എസ് ധോണി ക്രീസിലെത്തി . വീണ്ടുമൊരു അർധ സെഞ്ചുറിയിലേക്ക് എന്ന് തോന്നിച്ച് ഡുപ്ലസി 18 -ാം ഓവറിലെ രണ്ടാം പന്തിൽ റബാദക്ക് കീഴടങ്ങി . 35 പന്തിൽ 43 റൺസാണ് സമ്പാദ്യം . അവസാന ഓവറിലെ 49 റൺസ് ലക്ഷ്യം ചെന്നെത് അപ്രാപ്യമായിരുന്നു . റബാദയുടെ അവസാന ഓവറിൽ ധോണിയും ( 12 പന്തിൽ 15 ) ജഡേജയും ( 9 പന്തിൽ 12 ) പുറത്താവുകയും ചെയ്തു . നോർജെ എറിഞ്ഞ ആറാം ഓവറിൽ മുരളി വിജയം വീണു . വാട്സൺ 14 ഉം വിജയ് 10 ഉം റൺസ് മാത്രമേ നേടിയുള്ളൂ . ഇതോടെ പവർപ്ലേയിൽ 34-2 . അഞ്ച് റൺസ് മാത്രമെടുത്ത റിതുരാജ് ഗെയ്ക്ക്വാദിനെ പിന്നാലെ അക്ഷാർ റണ്ണൗട്ടാക്കി . ഫാഫ് ഡുപ്ലസിസും കേദാർ ജാദവും ക്രീസിൽ നിൽക്കേ അവസാന അഞ്ച് ഓവറിൽ ചെന്നെക്ക് 81 റൺസ് വേണമെന്നായി . 21 പന്തിൽ 26 റൺസെടുത്ത കേദാറിനെ 16 -ാം ഓവറിൽ നോർജെ എൽബിയാക്കിയതോടെ എം എസ് ധോണി ക്രീസിലെത്തി . വീണ്ടുമൊരു അർധ സെഞ്ചുറിയിലേക്ക് എന്ന് തോന്നിച്ച് ഡുപ്ലസി 18 -ാം ഓവറിലെ രണ്ടാം പന്തിൽ റബാദക്ക് കീഴടങ്ങി . 35 പന്തിൽ 43 റൺസാണ് സമ്പാദ്യം . അവസാന ഓവറിലെ 49 റൺസ് ലക്ഷ്യം ചെന്നെത് അപ്രാപ്യമായിരുന്നു . റബാദയുടെ അവസാന ഓവറിൽ ധോണിയും ( 12 പന്തിൽ 15 ) ജഡേജയും ( 9 പന്തിൽ 12 ) പുറത്താവുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!