KSDLIVENEWS

Real news for everyone

വേദനിക്കുന്നവർക്ക് കുളിർമയേകുന്നതാണ് ചാരിറ്റി പ്രവർത്തനം: പിബി ഷഫീഖ്

SHARE THIS ON

പൈക്ക: പാവപ്പെട്ട കുടുംബങ്ങൾ പ്രയാസം അനുഭവിക്കുമ്പോൾ അവരുടെ വേദനയ്ക്ക് കുളിർമയും സന്തോഷവും നൽകുന്നതാണ് ചാരിറ്റി പ്രവർത്തനമെന്ന് കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പർ പി ബി ഷഫീക്ക് പറഞ്ഞു 2010 മുതൽ പൈക്കയിൽ പ്രവർത്തിച്ചുവരുന്ന ശിഹാബ് തങ്ങൾ ചാരിറ്റി സെൻറർ ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് പി എം ഹനീഫ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വെച്ച് പ്രമുഖ വ്യക്തിത്വങ്ങള്ളായ പി ബി ഷെഫീക്ക്, പ്രമുഖ വ്യവസായി ബേർക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, നാലര പതിറ്റാണ്ടു കാലമായി പൈക്ക ജമാഅത്തിനെ പ്രസിഡൻറായി പ്രവർത്തിക്കുന്ന ഹാജി പി എം മുഹമ്മദ് കുഞ്ഞി, പൈക്ക സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ബി കൃഷ്ണൻ, ആതുരസേവന രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഡോക്ടർ മഹാബലേശ്വര ശർമ, പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുല്ല കൊയർകൊച്ചി എന്നിവരെ ആദരിച്ചു.
ജനറൽ സെക്രട്ടറി ബി എ ഇബ്രാഹിം സ്വാഗതം പറഞ്ഞു പൈക്കം മണവാട്ടി മഖാം കമ്മിറ്റി പ്രസിഡൻറ് ഖാലിദ് ഹാജി കൊയർ കൊച്ചി, ബാലടുക്ക ബദർ മസ്ജിദ് പ്രസിഡൻറ് ഹനീഫ കരിങ്ങപ്പള്ളം കാൻഫെഡ് സെക്രട്ടറി ഷാഫി ചൂരിപ്പള്ളം മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി മൊയ്തീൻ കുഞ്ഞി പൈക്ക സ്കൂൾ പിടിഎ പ്രസിഡണ്ട് ബി എ അബ്ദുൽ റസാഖ്, ജി എസ് ഇബ്രാഹിം, ഇസ്മയിൽ മുസ്ലിയാർ, ബി കുഞ്ഞാമു ഹാജി, ബി എ ഹമീദ് ഹാജി, അബ്ദുല്ല കുഞ്ഞി ഹാജി ചാണ്ടിമൂല, ബി എം അബ്ദുല്ല ഹാജി, അബ്ദുൽ റഹ്മാൻ ഹാജി, ബഷീർ മാസ്റ്റർ, കെപി ഹമീദ്, ബി എം ഹാരിസ്, ബി എ റഹ്മാൻ ഹാജി, അഷ്റഫ് ബസ്മല, ഇബ്രാഹിം കൊയർകൊച്ചി, അഷ്റഫ് റെഡ്ബുൾ, ബഷീർ ചൂരിപ്പള്ളം, ബി കെ ബഷീർ പൈക്ക, ബി എ അബ്ദുൽ സത്താർ, കരീം പി എം, മൊയ്തീൻ ചെട്ടുംകുഴി, എൻ എ അബ്ദുല്ല, എം സി, സിദ്ധീഖ് ജിനാൻ, കെഎം സാദിഖ്, സിദ്ദിഖ് ചൂരിപ്പള്ളം, എം കെ ഇബ്രാഹിം, അഷ്റഫ് കെ ഇ, സിദ്ദീഖ് ബലടുക്ക, അൻവർ ഷാഹിദ്, നിഷാദ് പൈക്ക, റഫീഖ് ബീട്ടിയടുക്ക, നജാത്ത്, അർഫാത്ത്, കബീർ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!