KSDLIVENEWS

Real news for everyone

സോണിയാ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗക്കേസ്

SHARE THIS ON

ഡല്‍ഹി: സോണിയാ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗ കുറ്റത്തിന് ഡല്‍ഹി പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് ദ്വാരക പൊലീസ് 71കാരനായ പി.പി മാധവന് എതിരെ കേസ് എടുത്തത്.B എ.ഐ.സി.സി ആസ്ഥാനത്തെ ജീവനക്കാരനായിരുന്ന ഭര്‍ത്താവ് കോവിഡ് ബാധിച്ച്‌ മരിച്ചതിനെ തുടര്‍ന്നാണ് 26 വയസ്സുകാരിയായ യുവതി ജോലി തേടി പി പി മാധവനെ സമീപിച്ചത്. പിന്നാലെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പി പി മാധവന്‍ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നല്‍കി.

എന്നാല്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തത് കളളക്കേസാണെന്ന് പി പി മാധവന്‍ പ്രതികരിച്ചു. കള്ളക്കേസുണ്ടാക്കി പാര്‍ട്ടിയുടെ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാധവന്‍ ആരോപിച്ചു.

“ജൂണ്‍ 25ന് ഉത്തം നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി ലഭിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 (ബലാത്സംഗം), 506 (ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിയില്‍ അന്വേഷണം തുടങ്ങി”- ദ്വാരക ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എം ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.

L

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!