KSDLIVENEWS

Real news for everyone

പ്രവാസിയുടെ മരണം തലയ്ക്കേറ്റ ക്ഷതംമൂലം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

SHARE THIS ON

കാസർകോട് തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ പ്രവാസി അബൂബക്കർ സിദ്ദിഖിന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. ആന്തരിക അവയങ്ങൾക്കേറ്റ പരുക്കും മരണ കാരണമായി. കാലിന്റെ ഉപ്പുറ്റിയിൽ അടികൊണ്ട് നീലച്ച പാടുകളും കണ്ടെത്തി.

കേസ് അന്വേഷണത്തിനായി പതിനാറ് അംഗ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന നിയോഗിച്ചു.

കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർക്കാണ് ചുമതല. പ്രതികളുമായി ബന്ധമുള്ള മൂന്ന് പേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!