മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഈയാഴ്ച നടന്നേക്കും; വിമത എംഎല്‍എമാര്‍ നാളെ മുംബൈയിലെത്തുമെന്ന് സൂചന

മുംബൈ: ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പിനായി ഗവര്‍ണര്‍ ഉടന്‍ സഭ വിളിച്ചു ചേര്‍ക്കും. ഈയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു.
ദില്ലിയില്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ദേവേന്ദ്ര ഫഡ് നാവിസ് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള നേതാക്കളോടൊപ്പമാണ് രാജ് ഭാവനില്‍ എത്തിയത്. 8 സ്വതന്ത്ര എംഎല്‍എമാരും ഗവര്‍ണര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്ന് ഫട്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. വിമത എംഎല്‍എമാര്‍ വ്യാഴാഴ്ച രാവിലെ മുംബൈയിലെത്തിയേക്കും എന്നാണ് സൂചന. സഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ഉദ്ദവ് താക്കറെ പക്ഷത്തിന്‍്റെ തീരുമാനം. വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നതില്‍ അന്തിമ തീരുമാനം വരും വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് വാദിക്കും.
സഭയില്‍ അവിശ്വാസം കൊണ്ടുവന്നാല്‍ അതിനെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്ദവ് പക്ഷം ഇപ്പോഴുള്ളത്. വിമത ക്യാംപിലെ പകുതിയിലധികം എംഎഎല്‍എമാരുമായി ഇപ്പോഴും ചര്‍ച്ച നടത്തുന്നുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാല്‍ അവിശ്വാസമല്ല ഉദ്ദവ് സ്വയം രാജി വച്ചൊഴിയുകയാണ് വേണ്ടതെന്ന് വിമത ക്യാമ്ബും ഇന്ന് ആവശ്യപ്പെട്ടു.
വിമതനീക്കം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് ഉദ്ദവ് താക്കറെ; നിര്‍ണായക നീക്കത്തിന് മുംബൈയില്‍ ഉടനെത്തുമെന്ന് ഷിന്‍ഡെ
അതേസമയം, ബിജെപി കോര്‍ കമ്മറ്റി യോഗം ഇന്ന് മുംബൈയില്‍ നടക്കും. എംഎല്‍എമാരോടെല്ലാം മുംബൈയിലേക്കെത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുമുണ്ട്. ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ഇന്ന് മന്ത്രിസഭായോഗവും ഉണ്ട്.

