KSDLIVENEWS

Real news for everyone

വിവാദങ്ങളുണ്ടാക്കി ബംഗാൾ മോഡലിൽ ഇടത് സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം ; അത് ഇവിടെ നടക്കില്ല മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: വിവാദങ്ങള്‍ ഉണ്ടാക്കി ബംഗാള്‍ മോഡലില്‍ സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ശ്രമിക്കുന്നതെന്ന് സിപിഎം.

ഇതിനെതിരെ വികസന പ്രവര്‍ത്തനങ്ങളുടെ പ്രചാരണം ശക്തമാക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ കൂടി കേസെടുത്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നുകൂടി പ്രതിരോധത്തിലായി .

സ്വര്‍ണ്ണക്കടത്ത് കേസും ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങളും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.ഇതിന് പിന്നാലെ സിബിഐ കേസ് എടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!