KSDLIVENEWS

Real news for everyone

കോവിഡ് വ്യാപന ആശങ്ക
ദുബൈയിൽ വീണ്ടും നിയന്ത്രണം

SHARE THIS ON

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി. രാത്രി ഒരു മണിക്ക് മുമ്ബ് വിനോദപരിപാടികള്‍ അവസാനിപ്പിക്കണം. യു എ ഇയില്‍ ഇന്ന് കോവിഡ് ബാധിച്ച്‌ രണ്ടുപേര്‍ കൂടി മരിച്ചു. 1008 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ദുബൈയിലെ വിനോദകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ സമ്മേളനകേന്ദ്രങ്ങള്‍ എന്നിവക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഖലീജ് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. വിനോദപരിപാടികള്‍ രാത്രി ഒന്നിന് ശേഷം തുടരാന്‍ പാടില്ല. കോമേഴ്സ് ആന്‍ഡ് മാര്‍ക്കറ്റിങ് വകുപ്പാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. വിനോദ പരിപാടികള്‍ രാത്രി ഒന്നിന് മുമ്ബ് അവസാനിപ്പിക്കുന്നതിന് പുറമെ, റെസ്റ്ററന്റുകളില്‍ പുലര്‍ച്ചെ മൂന്നിന് ശേഷം പൊതുജനങ്ങള്‍ക്കായി ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യാനും പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!