KSDLIVENEWS

Real news for everyone

പ്രവാചക നിന്ദാ മുദ്രാവാക്യം മുഴക്കി വിഎച്ച്‌പി-ബജിറംഗ്ദള്‍ റാലി

SHARE THIS ON

ന്യൂഡല്‍ഹി: മുസ് ലിംകള്‍ക്കും പ്രവാചകനുമെതിരേ വിദ്വേഷ മുദ്രാവാക്യം മുഴക്കി സംഘപരിവാര്‍ സംഘടനകളായ വിശ്വഹിന്ദു പരിഷത്തിന്റേയും ബജ്‌റംഗ്ദളിന്റേയും നേതൃത്വത്തില്‍ റാലി. ഉദയ്പൂര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഗുഡ്ഗാവില്‍ നടത്തിയ റാലിയിലാണ് പ്രവാചകനും മുസ് ലിംകള്‍ക്കുമെതിരേ കൊലവളി മുദ്രാവാക്യം മുഴക്കിയത്.


പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ് ലിംകളുടെ തലയറുക്കുമെന്നും കൊലവിളി മുദ്രാവാക്യം മുഴക്കി. മുസ് ലിംകളുടെ തലയറുക്കുമ്ബോള്‍ രാം രാം എന്ന് അലറി വിളിക്കുമെന്ന് ഹിന്ദുത്വര്‍ മുദ്രാവാക്യം മുഴക്കി. വിദ്വേഷ മുദ്രാവാക്യത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടും പോലിസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!