പി.ജയരാജന്റെ തിരക്കഥയെന്ന് സുധാകരന്; കോണ്‍ഗ്രസിനു പങ്കില്ലെന്ന് സതീശന്

കണ്ണൂർ∙ സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ തിരക്കഥയെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കോൺഗ്രസുകാരാണ് അക്രമികളെന്ന് ജയരാജനാണ് പ്രഖ്യാപിച്ചത്. എകെജി സെന്ററിന് ചുറ്റും ക്യാമറകളുണ്ട്. ഇതിൽ ഒന്നും തന്നെ പെടാതെ എകെജി സെന്റർ ആക്രമിക്കണമെങ്കിൽ എകെജി സെന്ററുമായി അടുത്ത പരിചയമുള്ള ആളുകൾക്കേ മാത്രമേ സാധിക്കൂ. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ പ്രസക്തി കുറയ്ക്കാൻ ജയരാജൻ സ്വന്തം നിലയ്ക്ക് നടത്തിയ തിരക്കഥയാണ് ആക്രമണമെന്നും സുധാകരൻ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം.

