ടാറ്റാ കോവിഡ് ആശുപത്രി തുറക്കാത്തത് സർക്കാരിന്റെ വീഴ്ച -കെ.ശ്രീകാന്ത്

ചട്ടഞ്ചാൽ: ടാറ്റ കോവിഡ് ആസ്പത്രി ഉടൻ പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ഉദുമ മണ്ഡലം കമ്മിറ്റി ധർണ നടത്തി. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ആസ്പത്രിയിൽ ഇനിയും ചികിത്സ ആരംഭിക്കാൻ സാധിക്കാത്തത് പിണറായി സർക്കാരിന്റെ പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. ആരോഗ്യ വകുപ്പ് ജില്ലയെ കാലാകാലങ്ങളായി അവഗണിക്കുന്നതിന്റെ തുടർച്ചയാണ് നിയമിച്ച ഡോക്ടർമാരെയും ജൂനിയർ ഡോക്ടർമാരെയും സ്ഥലംമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമൻ അധ്യക്ഷനായിരുന്നു.
എ.വേലായുധൻ, എ.സദാനന്ദ റൈ, മനുലാൽ മേലത്ത്, എൻ.ബാബുരാജ്, ജയകുമാർ മാനടുക്കം, യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ, രാധാകൃഷ്ണൻ നമ്പ്യാർ, രാജേഷ് കൈന്താർ എന്നിവർ സംസാരിച്ചു.

