ശക്തമായ മഴ: ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കണം: ജില്ലാ കളക്ടർ

കാസര്‍കോട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രളയസാധ്യത മേഖലയിലും താഴ്ന്നപ്രദേശങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള അടിയന്തര നടപടി സ്വീകരിക്കാനുമുള്ള ചുമതല താലൂക്ക് തഹസില്‍ദാര്‍മാര്‍ക്ക് നല്കി ഉത്തരവായി. താലൂക്കുകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനസജ്ജമാക്കണം. ഇതിന്റെ ചുമതല ജൂനിയര്‍ സൂപ്രണ്ട്/ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്കാണ്.

