KSDLIVENEWS

Real news for everyone

മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും സജി ചെറിയാന് കേന്ദ്ര മന്ത്രിസ്ഥാനം കിട്ടും – പരിഹാസവുമായി വി.ഡി സതീശൻ

SHARE THIS ON

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാവർത്തിച്ച് പ്രതിപക്ഷം. സജി ചെറിയാൻ ഭരണഘടനയ്ക്കെതിരെ നടത്തിയ പരാമർശം ആർഎസ്എസിന്റെ അഭിപ്രായത്തിന് സമാനമാണെന്നും ആർഎസ്എസ് ആശയങ്ങളാണ് സജി ചെറിയാൻ ഉയർത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.


ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത, ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലർത്തും എന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട മന്ത്രി ഭരണഘടന രാജ്യത്തെ കൊള്ളയടിക്കുന്നതിന് വേണ്ടിയുള്ളതാണെന്നാണ് അവഹേളിച്ചു കൊണ്ട് പറഞ്ഞിരിക്കുന്നത്. ഈ പരാമർശം ആർ.എസ്.എസിന്റെ അഭിപ്രായത്തിന് സമാനമാണ്. ആർ.എസ്.എസിന്റെ സ്ഥാപകാചാര്യനായ ഗോൾവാൾക്കറും പറഞ്ഞിട്ടുള്ളത് ബ്രിട്ടീഷുകാർ എഴുതിക്കൊടുത്ത ഭരണഘടനയാണ് ഇന്ത്യയിൽ ഉള്ളതെന്നാണ്.

മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റേയും അഭിപ്രായം ഇത് തന്നെയാണെങ്കിൽ സജി ചെറിയാനെ നിലനിർത്തുക. അല്ലെങ്കിൽ സജി ചെറിയാനോട് രാജിവെക്കാനാവശ്യപ്പെടുക. അല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണം. ബി ആർ അംബേദ്കറേയും മന്ത്രി സജി ചെറിയാൻ അപമാനിച്ചിരിക്കുകയാണ്. എങ്ങനെയാണ് മന്ത്രിക്ക് ഇത്രയും നീചമായ വാക്ക് ഉപയോഗിക്കാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!