KSDLIVENEWS

Real news for everyone

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍

SHARE THIS ON

തിരുവനന്തപുരം: ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശത്തില്‍ താന്‍ എന്തിന് രാജിവെക്കണമെന്ന് മന്ത്രി സജി ചെറിയാന്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഎമ്മിന്റെ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തുവരുമ്പോഴാണ് സജി ചെറിയാന്‍ ഇങ്ങനെ പ്രതികരിച്ചത്.


രാജിവെക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവെക്കണമെന്നും എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. വിവാദത്തില്‍ തന്റെ പ്രതികരണം ഇന്നലെ പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പ്രസംഗം ഉദ്ദേശിക്കാത്ത അര്‍ഥം നല്‍കി വ്യാഖ്യാനിക്കപ്പെട്ടു എന്നായിരുന്നു നിയമസഭയില്‍ കഴിഞ്ഞ ദിവസം സജി ചെറിയാന്‍ നല്‍കിയ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!