KSDLIVENEWS

Real news for everyone

കളിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ച മകന് അന്ത്യചുംബനം നല്‍കുന്നതിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു

SHARE THIS ON

ചെന്നൈ: കളിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ച മകന് അന്ത്യചുംബനം നല്‍കുന്നതിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു. ചെന്നൈക്കടുത്ത ചെങ്കല്‍പ്പെട്ടിലാണ് സംഭവം. സിംഹപെരുമാള്‍ നഗറിലെ എം.ജി.ആര്‍. സ്ട്രീറ്റില്‍ താമസിക്കുന്ന ശാന്തിയാണ് (35) മരിച്ചത്. പത്താംക്ലാസില്‍ പഠിക്കുന്ന മകന്‍ ജയഗണേഷ് (15) സഹോദരന്‍ തരുണിനൊപ്പം കളിക്കുമ്ബോഴുണ്ടായ വീഴ്ചയില്‍ വെള്ളിയാഴ്ചയാണ് മരിച്ചത്.

ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ശനിയാഴ്ച വൈകീട്ട് മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ് മകന് അന്ത്യചുംബനം നല്‍കുന്നതിനിടയിലാണ് ശാന്തി കുഴഞ്ഞുവീണത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ശാന്തിയുടെയും മകന്റെയും മൃതദേഹം പിന്നീട് സിംഹപെരുമാള്‍ പൊതുശ്മശാനത്തില്‍ ഒരുമിച്ച്‌ സംസ്‌കരിച്ചു. പത്താംക്ലാസ് പരീക്ഷയില്‍ 500-ല്‍ 463 മാര്‍ക്ക് നേടിയ ജയഗണേഷ് കോളേജില്‍ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!