KSDLIVENEWS

Real news for everyone

ന്യൂനമര്‍ദ്ദം ദുര്‍ബലമായി: കേരളത്തില്‍ അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത

SHARE THIS ON

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് കിഴക്കന്‍ വിദര്‍ഭയ്ക്കും സമീപ പ്രദേശത്തിന് മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തി സാധാരണ സ്ഥാനത്ത് നിന്ന് വടക്കോട്ട് മാറി. ഇതിന്‍്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍്റെ മുന്നറിയിപ്പില്‍ പറയുന്നു.
കേരളത്തില്‍ ജൂലൈ 18 മുതല്‍ 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

18-07-2022: കണ്ണൂര്‍, കാസറഗോഡ്

19-07-2022: മലപ്പുറം, കണ്ണൂര്‍, കാസറഗോഡ്

20-07-2022: പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ്

21-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം

22-07-2022: ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!