KSDLIVENEWS

Real news for everyone

നാളെയും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കും, എത്രപേരെ അറസ്റ്റ് ചെയ്യുമെന്ന് കാണട്ടെ- ഷാഫി പറമ്പില്‍

SHARE THIS ON

തിരുവനന്തപുരം: കരിങ്കൊടി കാണിച്ചാല്‍ ഉടഞ്ഞുപോകുന്ന വിഗ്രഹങ്ങള്‍ നാടുഭരിക്കുമ്പോള്‍ പ്രതിഷേധം അനിവാര്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവായ ഏകാധിപതിയാണ്. യൂത്ത് കോണ്‍ഗ്രസ് ഇനിയും സമരംചെയ്യുമെന്നും കരിങ്കൊടി കാണിക്കുമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.


പ്രതിഷേധിച്ചാല്‍ അറസ്റ്റ് എന്ന സ്ഥിതിയാണുള്ളത്. കരിങ്കൊടി കാണിച്ചാല്‍ എങ്ങനെയിരിക്കും എന്നതിന് തെളിവാണല്ലോ ഇപ്പോള്‍ പുറത്തുവന്നത്. കരിങ്കൊടി കാണിക്കാമെന്ന് പറയുന്നത് എങ്ങനെയാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണമാവുന്നത്? എങ്ങനെയാണ് വധശ്രമമാവുന്നത്? എങ്ങനെയാണ് ഭീകരപ്രവര്‍ത്തനമാവുന്നത്. ഒരു കരിങ്കൊടി പ്രതിഷേധത്തെ പോലും നേരിടാനുള്ള ആര്‍ജവമില്ലാത്ത മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് ഇത്. ഒരു പ്രതിഷേധത്തെ നേരിടാനുള്ള ധൈര്യംപോലും ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!