എന്ജിന് തകരാറ്: പറന്നുയര്‍ന്ന ശേഷം രണ്ട് ഗോ ഫസ്റ്റ് വിമാനങ്ങള്‍ തിരിച്ചിറക്കി

ന്യൂഡല്‍ഹി: എന്ജിന് തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങള്‍ തിരിച്ചിറക്കി. മുംബൈ- ലേ, ശ്രീനഗര്‍ – ന്യൂഡല്‍ഹി റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് താഴെയിറക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്‍ജിനില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈ- ലേ വിമാനം ഡല്‍ഹിയില്‍ ഇറക്കുകയായിരുന്നു. പറന്നുയര്‍ന്ന ശേഷം തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീനഗര്‍- ന്യൂഡല്‍ഹി വിമാനം ശ്രീനഗറില്‍ തന്നെ തിരിച്ചിറക്കി.
വിഷയം പരിശോധിച്ചുവരികയാണെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി ലഭിച്ച ശേഷം മാത്രമേ ഇനി ഈ വിമാനങ്ങള്‍ പറക്കേണ്ടതുള്ളൂവെന്നും സിവില്‍ ഏവിയേഷന്‍ റഗുലേറ്റല് അറിയിച്ചു. നിരവധി സാങ്കേതിക തകരാറുകള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കണ്ടെത്തിയിരുന്നു ഇന്ത്യന്‍ കമ്പനികളുടെ വിമാനങ്ങളില്‍. സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിരവധി യോഗങ്ങളാണ് ഈ വിഷയത്തില്‍ വിളിച്ചു ചേര്‍ത്തത്.

