ജയരാജന്റെ പേരില്‍ കേസ്: ഒരുദിവസംകൊണ്ട് വാദി പ്രതിയായി

തിരുവനന്തപുരം: വിമാനത്തിനുള്ളിലെ ആക്രമണത്തില്‍നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിച്ച സഹയാത്രികന്റെ വീരപരിവേഷത്തില്നിന്ന് യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച കേസില്‍ പ്രതിയാക്കപ്പെടുമ്പോള്‍ ഇ.പി. ജയരാജന്, ഇതുവരെ പോലീസ് നല്‍കിയിരുന്ന പരിരക്ഷയാണ് പൊളിയുന്നത്. മുഖ്യമന്ത്രിയെ ആക്രമണത്തില്‍നിന്ന് രക്ഷിച്ചത് ഇ.പി. ജയരാജനാണെന്ന വാദം ശരിവെച്ചുകൊണ്ടായിരുന്നു ശംഖുമുഖം പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തങ്ങളെ മര്ദിച്ചുവെന്നുകാണിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ നല്കിയ പരാതി പോലീസ് തള്ളുകയും ചെയ്തിരുന്നു.

