സപ്ലൈകോയില്‍ ജി.എസ്.ടി. നടപ്പാക്കി; 16 ഇനങ്ങള്‍ക്ക് വില കൂടി

തിരുവനന്തപുരം: സപ്ലൈകോയില്‍ സബ്സിഡിയില്ലാത്ത അവശ്യസാധനങ്ങളുടെ വില കൂടി. അരി ഒഴികെയുള്ള ധാന്യങ്ങള്‍ക്ക് ഒരുരൂപ 60 പൈസ മുതല്‍ ആറുരൂപയിലേറെവരെ വര്‍ധനയുണ്ട്. അഞ്ചു ശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയതോടെയാണ് വര്‍ധന. സബ്സിഡി നല്കുന്ന സാധനങ്ങള്‍ക്ക് ജി.എസ്.ടി. പ്രകാരം വില കൂട്ടണമോയെന്നതില് നയപരമായ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കുവിട്ടു.
ചെറുപയറിന് 4.40 രൂപമുതല്‍ 5.40 രൂപവരെയാണ് കൂടിയത്. ഉഴുന്നിന് 5.10 രൂപയും കടലയ്ക്ക് 4.20 രൂപയും വര്‍ധിച്ചു. തുവരപ്പരിപ്പിന് 5.10 രൂപ മുതല്‍ ആറുരൂപവരെ കൂടി. ഗ്രീന്‍പീസിന് 3.40 രൂപയും വര്‍ധിച്ചു.
ആറുവര്‍ഷമായി വിലവര്‍ധിപ്പിക്കാതെ നല്കുന്ന സബ്സിഡി ധാന്യവില്പ്പനവില തത്കാലം അതേപടി തുടരും. സബ്സിഡിയോടെ വില്‍ക്കുന്ന സാധനങ്ങളുടെ നികുതിവിഹിതം ഏറ്റെടുത്താല്‍ മാസം ശരാശരി 25 കോടി രൂപയുടെ അധികബാധ്യത സര്‍ക്കാരിനുണ്ടാകും

