പലസ്തീൻ വിഷയം ;
നിലപാടിൽ മാറ്റമില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി : പലസ്തീന് പ്രശ്നം ഇപ്പോഴും സുപ്രധാന വിഷയം തന്നെയാണെന്ന് കുവൈത്ത്.
പലസ്തീന് പ്രശ്നം ഇപ്പോഴും സുപ്രധാന വിഷയം തന്നെയാണെന്ന് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ്സ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്
യുഎന്‍ പൊതുസഭയില്‍ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ പ്രതിനിധീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര രാഷ്ട്രം എന്ന പലസ്തീന് ജനതയുടെ നിയമപരമായ അവകാശം സംരക്ഷിക്കുക എന്നതാണ് പരമപ്രധാനം.
അറബ് സമാധാന പദ്ധതിയുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ശാശ്വതസമാധാനവും പരിഹാരവും ഉണ്ടാക്കുന്നതിനായുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നാണ് കുവൈത്ത് ആഗ്രഹിക്കുന്നത്. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനും, 1967ന് മുമ്ബുള്ള അതിര്‍ത്തി നിലനിര്‍ത്തി കിഴക്കന്‍ ജെറുസലേം തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം പുനസ്ഥാപിക്കുന്നതിനും വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും കുവൈത്തിന്റെ പിന്തുണ ഉറപ്പുനല്‍കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
യമനില്‍ രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്നതിന് യു.എന്‍ ദൂതന് മാര്ട്ടിന് ഗ്രിഫിത് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ എല്ലാ പാര്‍ട്ടികളും അംഗീകരിക്കണമെന്നും ശൈഖ സബാഹ് ഖാലിദ് അഭ്യര്‍ത്ഥിച്ചു.
ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കുവൈത്ത് പ്രധാനമന്ത്രി പങ്കെടുത്തത്.

