ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്ക്: വയനാട്ടിലും മലപ്പുറത്തും കൂടുതല്‍

കോഴിക്കോട് : ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്കില്‍ മുന്നില്‍ വയനാടും മലപ്പുറവും. സംസ്ഥാന ശരാശരിയെക്കാള്‍ ഉയര്‍ന്നതോതിലാണ് ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്ക്. സംസ്ഥാനത്ത് ഏറ്റവുമധികം പട്ടികവര്‍ഗക്കാര്‍ അധിവസിക്കുന്ന വായനാട് ജില്ലിയല്‍ കൊഴിഞ്ഞ് പോക്കിന്റെ ശരാശരി കണക്ക് മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്.
കുടുംബപ്രശ്നങ്ങള്‍, രക്ഷകര്‍ത്താക്കളുടെ താല്‍പര്യമില്ലായ്മ, സങ്കേതത്തിലെ പ്രത്യേക സാമൂഹികാന്തരീക്ഷം, വനത്തിലോ, വനത്തിന് സമീപത്തോ സ്ഥിതി ചെയ്യുന്ന ഊരുകള്‍, കാര്‍ഷിക വിളവെടുപ്പ് സമയങ്ങളില്‍ രക്ഷിതാക്കളോടൊന്നിച്ച് യാത്ര ചെയ്യുന്നത്. യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭാഷാപരവും, സാമൂഹ്യപരവുമായ ഒറ്റപ്പെടലുകള്‍, വനിമയ ഭാഷകള്‍ പഠന മാധ്യമമായ മലയാള ഭാഷയിലേക്ക് വരുമ്ബോഴുണ്ടാവുന്ന പ്രയങ്ങള്‍ എന്നിവയെല്ലാം കൊഴിഞ്ഞുപോക്കിന് കാരണമാണെന്ന് കണ്ടെത്തിയിരുന്നു.
സര്‍ക്കാര്‍ സംവിധാനം പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നത് സാമൂഹിക പഠനമുറി, മെ ന്‍ര്‍ ടീച്ചര്‍മാരുടെ സഹായം, കുട്ടികളെ സ്കൂളുകളിലേക്കും തിരികെയും എത്തിക്കുന്നതിനുള്ള വാഹന സൗകര്യം, രക്ഷിതാക്കള്‍ക്കുള്ള പ്രോല്‍സാഹന ധനസഹായം, സ്കോളര്‍ഷിപ്പുകള്‍, ഗ്രാന്റുകള്‍ എന്നിവയെല്ലാം നടപ്പാക്കിയെങ്കിലും കൊഴിഞ്ഞ് പോക്ക് പൂര്‍ണായും തടയാനാവുന്നില്ല. സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ സമയബന്ധിത്മായി നടപ്പാക്കുന്നില്ല. പട്ടികവര്‍ഗ വകുപ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയുടെയും കെടുകാര്യസ്ഥയുടെയും ഫലം അനുഭവിക്കുന്നത് പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ്.

