പട്ടാളക്കാരൻ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; യുവാവിന് പണം നഷ്ടമായി
നിരവധി പേർക്ക് പണം നഷ്ടമായതായി സൂചന

പ്രമുഖ ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റായ ഒ.എൽ.എക്സ് ഉപയോഗിച്ച് പട്ടാളക്കാരനെന്ന വ്യാജേന തട്ടിപ്പ് . മുംബൈ മീര റോഡിൽ ഗ്രാഫിക് ഡിസൈനറായി ജോലിചെയ്യുന്ന യുവാവിനാണ് പണം നഷ്ടമായത് . നിരവധി പേർക്ക് പണം നഷ്ടമായതായി സൂചനയുണ്ട് . പട്ടാള കാൻറീനിൽ കുറഞ്ഞ വിലക്ക് റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളും ഐ ഫോണും മറ്റും വിൽപനക്കുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് . 17,000 രൂപക്കാണ് സൈറ്റിൽ ഐഫോൺ വിൽക്കാൻ വെച്ചത് . കോവിഡ് കാലത്ത് നാട്ടിലെത്തിയ യുവാവ് അത്യാവശ്യം ജാലികൾക്ക് ഉപയോഗിക്കാനാണ് ഫോൺ തെരഞ്ഞത് . സെറ്റിൽ കണ്ട നമ്പറിൽ വിളിച്ച് അന്വേഷിച്ചപ്പോൾ പുണെയിലെ പട്ടാള ക്യാമ്പിൽ ജോലിചെയ്യുന്ന ഭൂഷൺ അശോക് കദം എന്നാണ് പരിചയപ്പെടുത്തിയത് . ആർമി വേഷത്തിലുള്ള പടങ്ങളും കാൻറീനിലെ ഇയാളുടെ സ്മാർട്ട് കാർഡിന്റെ പകർപ്പും അയച്ചുകൊടുത്തും വിഡിയോ കാൾ ചെയ് തുമാണ് വിശ്വാസമാർജിച്ചത് . 15,000 രൂപക്ക് കച്ചവടം ഉറപ്പിച്ചു . ഇയാളുടെ പേരിലുള്ള ആധാർ , പാൻ കാർഡുകളും വാട്ട്സ്തപ് വഴി കൈമാറി .പണം മുൻകൂർ കൊടുക്കുവാൻ മൂന്ന് ഗൂഗിൾ പേ നമ്പറുകളാണ് കൈമാറിയത് . രണ്ടുതവണയായി മുഴുവൻ തുകയും കൈമാറി . ആർമി ട്രാൻസ്പോർട്ട് പാർസൽ സർവിസ് വഴി അയക്കുന്നതിന്റെ രേഖയും അയച്ചുകൊടുത്തു . പിന്നീട് ഡെലിവറി ഇനത്തിൽ രണ്ടായിരം രൂപ കൂടി ആവശ്യപ്പെട്ടു . പാർസൽ കിട്ടിയാൽ ഇത് കൊടുക്കാമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു . പിന്നീട് ബന്ധപ്പെടാനുള്ള ഫോൺ സ്വിച്ച് ഓഫായി . ബംഗളൂരുവിലുള്ള ഉന്നത ആർമി ഓഫിസർ വഴി ഗൂഗിൾ പേ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ കദമിന്റെ സുഹൃത്താണ് ഫോണെടുത്തത് . ആവശ്യക്കാരെന്ന വ്യാജേനയാണ് വന്ധപ്പെട്ടത് . ആദ്യം ഹരിയാനയിലെ ർഗോണിൽ ആണെന്ന് പറഞ്ഞ ഇയാൾ പിന്നീട് തിരുവനന്തപുരം പാങ്ങോട് ക്യാമ്പിലാണെന്ന് മാറ്റിപ്പറഞ്ഞു . നേരിൽ കാണാമെന്നു പറഞ്ഞപ്പോൾ സംഭാഷണം മുറിഞ്ഞു . രണ്ടുലക്ഷത്തോളം വിലയുള്ള റോയൽ എൻഫീൽഡ് സിഗ്നൽസ് ബൈക്കി ൻറ ചിത്രവും രേഖകളുമാണ് ഇവർക്ക് അയച്ചുകൊടുത്തത് . 80,000 രൂപയാണ് ആവശ്യപ്പെട്ടത് . കേരളത്തിൽ രജിസ്ട്രർ ചെയ്ത വാഹനമാണ് ചിത്രത്തിലുള്ളത് . പാലക്കാട് കാവശ്ശേരി സ്വദേശിയുടെ പേരിലാണ് ആർ.സി. ബൈക്ക് പട്ടാള വാഹനത്തിൽ നേരിട്ട് എത്തിക്കും എന്നാണ് വിശ്വസിപ്പിച്ചത് . ഒ.എൽ.എക്സ് അക്കൗണ്ടിൽ കാൽലക്ഷം രൂപക്ക് കെ.ടി.എം ഡ്യൂക്ക് ബൈക്കും ഒന്നര ലക്ഷം രൂപക്ക് സ്കോർപ്പിയോ കാറും വിൽപനക്ക് വെച്ച് രാജ്യത്ത് വിവിധ ഇടങ്ങളിൽ നിന്ന് ആളുകളെ വഞ്ചിച്ച് പണം പിടുങ്ങിയതായി സൂചന ലഭിച്ചിട്ടുണ്ട് . ഇറ്റാരുടെയെങ്കിലും രേഖകൾ തട്ടിപ്പിനായി ദുരുപയോഗപ്പെടുത്തിയതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട് .

