KSDLIVENEWS

Real news for everyone

ഹിമാചലില്‍ മിന്നല്‍ പ്രളയം; 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; റെയിൽവേ പാലം തകർന്നു

SHARE THIS ON

കാംഗ്ര /സിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ മിന്നല്‍ പ്രളയത്തിലും ഉരുള്‍ പൊട്ടലിലും 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഹിമാചൽ പ്രദേശിൽ തുടരുന്ന കനത്ത മഴയിൽ റെയിൽവേപ്പാലം തകർന്നു. കാംഗ്ര ജില്ലയിലെ ചാക്കി പാലത്തിന്റെ മൂന്നു തൂണുകളാണു ചാക്കി നദിയിലേക്കു തകർന്നുവീണത്. ധർമശാലയിൽ ഇന്നുണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നു പ്രദേശത്താകെ മണ്ണിടിച്ചിലുണ്ട്. മാണ്ഡി ജില്ലയിൽ പുലർച്ചെയോടെ മിന്നൽപ്രളയമുണ്ടായി. വീടുകളിലും കടകളിലും വെള്ളം ഇരച്ചുകയറി. റോഡിലും മറ്റും പാർക്കു ചെയ്തിരുന്ന വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. കനത്ത മഴ കാരണം പല ജില്ലകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നദികളുടെയും നീർച്ചാലുകളുടെയും സമീപത്തേക്കു നാട്ടുകാരും ടൂറിസ്റ്റുകളും പോകരുതെന്ന് അധികൃതർ അറിയിച്ചു. ഈ മാസം 25 വരെ സംസ്ഥാനത്തു മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. മഴദുരിതത്തിൽ ഹിമാചലിൽ പ്രളയവുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ 14 പേർ മരിച്ചെന്നാണ് റിപ്പോർട്ടെന്നും അധികൃതർ പറഞ്ഞു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!