ശൈഖുനാ പി.എ ഉസ്താദ് പഴശ്ശി ഉസ്താദ് അനുസ്മരണവും പണ്ഡിത ദർസും 23ന് സഅദിയ്യ സെന്ററിൽ

കാസറഗോഡ്: മജ്ലിസുൽ ഉലമാഇസ്സഅദിയ്യീൻ (എം.യു.എസ്) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശൈഖുനാ പി.എ ഉസ്താദ്,മർഹൂം അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി അനുസ്മരണവും പണ്ഡിത ദർസും ഈ മാസം 23 ചൊവ്വാഴ്ച രാവിലെ 10മണിക്ക് വിദ്യാനഗർ സഅദിയ്യ സെന്റർ നൂറുൽ ഉലൂം മദ്രസാ ഹാളിൽ നടക്കും
പ്രമുഖ പണ്ഡിതനും ജാമിഅ സഅദിയ്യ സദർ മുദരിസുമായ ശൈഖുനാ കെ.കെ ഹുസൈൻ ബാഖവി ഉസ്താദ് വയനാട് നേതൃത്വം നൽകും.
ശാഫിഈ മദ്ഹബിലെ പ്രശസ്ത കർമ്മ ശാസ്ത്ര ഗ്രന്ഥമായ ഫത്ത്ഹുൽ മുഈൻ അടിസ്ഥാനമാക്കി നടക്കുന്ന ക്ലാസിൽ ജില്ലയിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന നൂറോളം പണ്ഡിതന്മാർ സംബന്ധിക്കും.
വർത്തമാന കാല സാഹചര്യത്തിൽ ചർച്ച വിഷയമാകുന്ന കർമ്മ ശാസ്ത്ര മസ്അലകളിൽ സംശയ നിവരണത്തിന് പ്രത്യേക അവസരമൊരുക്കും.



