KSDLIVENEWS

Real news for everyone

ഹിജാബ് നിരോധനം: മംഗളൂരു യൂനിവേഴ്‌സിറ്റിക്ക് കീഴിലെ 16 ശതമാനത്തോളം വിദ്യാര്‍ഥികള്‍ ടിസി വാങ്ങിപ്പോയതായി റിപ്പോര്‍ട്ട്

SHARE THIS ON

മംഗളൂരു: ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് മംഗളൂരു യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളജുകളില്‍ നിന്ന് 16 ശതമാനത്തോളം മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ടിസി വാങ്ങിപ്പോയതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട്. മംഗളൂരു യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജുകളില്‍ പഠിക്കുന്ന രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ വിദ്യാര്‍ഥിനികളാണ് ടിസി വാങ്ങിയത്.

ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സര്‍വകലാശാലയ്ക്ക് കീഴില്‍ വരുന്ന സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 202021, 202122 വര്‍ഷങ്ങളില്‍ വിവിധ കോഴ്‌സുകള്‍ക്ക് ചേര്‍ന്ന 900 മുസ്‌ലിം പെണ്‍കുട്ടികളില്‍ 145 പേരും ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് പഠനം അവസാനിപ്പിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!