KSDLIVENEWS

Real news for everyone

കോട്ടിക്കുളത്ത് റെയിൽവേ ട്രാക്കിൽ ഇരുമ്പ് പാളി കണ്ടെത്തിയ സംഭവം; തുടർച്ചയായി തടസങ്ങൾ വയ്ക്കുന്നത് യാദൃശ്ചികമല്ലെന്നു നിഗമനം; അന്വേഷണം ശക്തമാക്കും

SHARE THIS ON

കാസർകോട് ∙ കോട്ടിക്കുളത്ത് റെയിൽവേ ട്രാക്കിൽ കോൺക്രീറ്റിലുറപ്പിച്ച ഇരുമ്പുപാളി കണ്ടെത്തിയ സംഭവത്തിൽ അധികൃതർ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ആർപിഎഫ് പാലക്കാട് എഎസ്പി സഞ്ജയ് പണിക്കർ ഇന്നലെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി. സംസ്ഥാന പൊലീസാണ് സംഭവത്തിൽ അന്വേഷണം നടത്തുക. പൊലീസിനു പിന്തുണ നൽകാനായി ആർപിഎഫ് സംഘത്തെ രൂപീകരിച്ചു. റെയിൽവേ ട്രാക്കിൽ പട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചു. തുടർച്ചയായി ട്രാക്കിൽ തടസങ്ങൾ വയ്ക്കുന്നത് യാദൃശ്ചികമല്ലെന്നു തന്നെയാണ് അധികൃതരുടെ നിഗമനം. അട്ടിമറി ശ്രമങ്ങളുണ്ടോ എന്ന കാര്യം പൊലീസ് ഇന്റലിജൻസ് വിഭാഗവും അന്വേഷിക്കും.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!