ഓണം വാരാഘോഷം : ചാലിയാറിലെ വള്ളംകളിക്ക് കാസർകോട്ടെ 10 ടീമുകൾ

ചെറുവത്തൂർ : വിനോദസഞ്ചാരവകുപ്പ് ഓണംവാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വള്ളംകളി മത്സരത്തിന് തീയതി കുറിച്ചു.
ചാലിയാർ പുഴയിലാണ് മത്സരം. സെപ്റ്റംബർ 10-ന് കോഴിക്കോട്ടെ ബേപ്പൂരിലും 12-ന് മലപ്പുറത്തെ നിലമ്പൂരിലും കാസർകോടൻ കരുത്ത് തുഴയെറിയും. ഉത്തരമലബാറിലെ ജലോത്സവമത്സരങ്ങളിലെ നേരറിവുമായി കാസർകോട് ജില്ലയിലെ 10 പ്രമുഖ ടീമുകളാണ് ചാലിയാറിൽ തുഴയെറിയുന്നത്.
വിജയിക്കുന്ന ടീമിന് മൂന്നുലക്ഷം രൂപയാണ് സമ്മാനം. പങ്കെടുക്കുന്ന ടീമുകൾക്ക് ഒന്നേകാൽലക്ഷം രൂപയും ലഭിക്കും.

