KSDLIVENEWS

Real news for everyone

കുട്ടനെല്ലൂര്‍ കോളജില്‍ കെ എസ് യു – എസ്‌എഫ്‌ഐ സംഘര്‍ഷം; എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

SHARE THIS ON

തൃശൂര്‍: തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്‍റ് കോളജില്‍ കെ എസ് യു, എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

കോളേജില്‍ ഹെല്‍പ്പ് ഡസ്ക് തുടങ്ങിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിനായിരുന്നു ഹെല്‍പ്പ് ഡസ്ക്. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു കൂട്ടര്‍ക്കുമെതിരെ കേസെടുത്തതായി ഒല്ലൂര്‍ പൊലീസ് അറിയിച്ചു.

അതിനിടെ, പത്തനംതിട്ട തിരുവല്ലയില്‍ വിദ്യാര്‍ത്ഥിയെ അധ്യാപിക മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പരുമല സെമിനാരി എല്‍പിഎസിലെ മൂന്നാം ക്ലാസുകാരനാണ് അടികൊണ്ടത്. ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ അധ്യാപിക അടിച്ചെന്നാണ് പരാതി. സ്കൂളിലെ താല്‍ക്കാലിക അധ്യാപിക മണിയമ്മയ്ക്കെതിരെയാണ് പുളിക്കീഴ് സ്റ്റേഷനില്‍ രക്ഷിതാവ് പരാതി കൊടുത്തത്. പരാതിയില്‍ വിശദമായ അന്വേഷണത്തിനുശേഷം നടപടിയെടുക്കുമെന്ന് പുളിക്കീഴ് എസ് എച്ച്‌ ഒ അറിയിച്ചു.

കുടുംബകേസ്, ഭക്ഷ്യമന്ത്രിയുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ട് ഇന്‍സ്പെക്ടര്‍; ഓഡിയോ പുറത്ത്, പിന്നാലെ നടപടി

ഭക്ഷ്യ മന്ത്രി ജി.ആര്‍.അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഗിരിലാലും തമ്മില്‍ വാക്കു തര്‍ക്കം നടക്കുന്നതിന്‍റെ ഓഡിയോ പുറത്ത് വന്നു. ഒരു കുടുംബ കേസില്‍ ഇടപെടാനായി ഇന്‍സ്പെക്ടറെ വിളിച്ചപ്പോഴാണ് തര്‍ക്കമുണ്ടായത്. ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇന്‍സ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിച്ചത്. ഓഡിയോ പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്പെക്ടറെ സ്ഥലം മാറ്റി. ഗിരി ലാലിനെ വിജിലന്‍സിലേക്കാണ് മാറ്റിയത്.

ഇന്നലെ രാത്രിയാണ് ഭക്ഷ്യമന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ ജി.ആര്‍.അനില്‍ വട്ടപ്പാറ എസ്.എച്ച്‌.ഒ ഗിരിലാലിനെ വിളിക്കുന്നത്. രണ്ടാം ഭര്‍ത്താവ് 11 വയസ്സുകാരനായ മകനെ ഉപദ്രവിക്കുന്നുവെന്ന ഒരു വീട്ടമ്മയുടെ പരാതിയില്‍ നടപടിവേണമെന്നായിരുന്നു മന്ത്രി ആവശ്യം. പിന്നാലെ, പെട്ടന്ന് മന്ത്രിയും ഇന്‍സ്പെക്ടറും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റമായി. മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു. (വിശദമായി വായിക്കാം…)

Read Also; പൂപ്പാറയില്‍ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് ശ്വാസംമുട്ടി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!