KSDLIVENEWS

Real news for everyone

അബദ്ധത്തില്‍ മിസൈല്‍ പാകിസ്താനിലേക്ക് തൊടുത്തു; മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

SHARE THIS ON

ന്യൂഡല്‍ഹി: അബദ്ധത്തില്‍ പാകിസ്താന്‍ വ്യോമപാതയിലേക്ക് ഇന്ത്യന്‍ മിസൈലുകള്‍ തൊടുത്ത സംഭവത്തില്‍ മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.


കഴിഞ്ഞ മാര്‍ച്ച് 9 ന് ആയിരുന്നു ബ്രഹ്‌മോസ് മിസൈലുകള്‍ ഉദ്യോഗസ്ഥര്‍ അബദ്ധത്തില്‍ പാകിസ്താന്‍ ഭാഗത്തേക്ക് തൊടുത്തുവിട്ടത്. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിലാണ് മൂന്ന് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയതും നടപടിയെടുത്തതും. ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച ഇവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.


40,000 അടി ഉയരത്തില്‍ പാക്‌ വ്യോമപാതയുടെ 100 കി.മി ഉള്ളിലേക്കാണ് മിസൈല്‍ എത്തിയത്‌. മിസൈലില്‍ മറ്റ് ആയുധ ശേഖരമൊന്നുമില്ലാത്തതിനാല്‍ പൊട്ടിത്തെറിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!